
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 15ഓളം പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കന്യാകുമാരിയില്‍ നിന്നുള്ളതമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ബസില്‍ ഉണ്ടായിരുന്നത്.
കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. മൂന്നാർ ഇക്കോ പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. അമിത വേഗതയാണ് ബസിന്റെ അപകടകാരണമെന്നാണ് സൂചന. കേരള രജിസ്ട്രേഷനിലുള്ള (പാലാ) വാഹനമാണ് മറിഞ്ഞതെന്നാണ് റിപ്പോർട്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group