
കൂട്ടായ തീരുമാനമില്ലെന്ന കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാതിക്ക് പരിഹാരമാകുന്നു.മുതിർന്ന നേതാക്കളെ ഉള്‍പ്പെടുത്തി ‘ഉന്നതതലസമിതി’ രൂപവത്കരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതക്ക് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ്. കണ്‍വീനർ എം.എം. ഹസൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സമിതിയിലുണ്ടാവും. മുൻ കെ.പി.സി.സി. അധ്യക്ഷന്മാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരെക്കൂടി ഉള്‍പ്പെടുത്താൻ ആലോചനയുണ്ട്.