
രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻ്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷ് ആദ്യ ടേം കഴിഞ്ഞ് ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് കൈമാറണം എന്നതായിരുന്നു യുഡിഎഫിലെ മുൻധാരണ. എന്നാൽ ഇത് അട്ടിമറിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് ദിവസം ഷൈനി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലേക്ക് കൂറുമാറി പദവി നിലനിർത്തുകയായിരുന്നു.
രാമപുരം പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് യുഡിഎഫിനും കോൺഗ്രസിനും കനത്ത തിരിച്ചടിയായിരുന്നു. ജോസ് കെ മാണിയുടെ സർജിക്കൽ സ്ട്രൈക്ക് എന്നാണ് കേരള കോൺഗ്രസ് മാണി വിഭാഗം ഈ നീക്കങ്ങളെ വാഴ്ത്തി പാടിയത്. പിന്നീട് നിയമപരമായി നീങ്ങിയ കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഷൈനിയെ അയോഗ്യയായി പ്രഖ്യാപിക്കുകയും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.