പ്രതിയെ പിടികൂടാൻ ബൈക്കില്‍ ചേസിംങ്ങ് നടത്തവേ കാറിടിച്ച് വനിതാപോലീസുകാർ മരിച്ചു. മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെയാണ് 2 വനിതാ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചത്.
മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ 33കാരിയായ ജയശ്രീ, കോണ്‍സ്റ്റബിള്‍ 27കാരിയായ നിത്യ എന്നിവരാണു കൊല്ലപ്പെട്ടത്.
-->
ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിനു സമീപമായിരുന്നു അപകടം. പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തില്‍ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തില്‍ വന്ന കാർ പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ചെങ്കല്‍പെട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കാർ ഡ്രൈവർ അൻപഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.
എസ്‌ഐ ജയശ്രീയ്ക്ക് ഇൻസ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. കൂടുതലായും ബൈക്ക് ഓടിക്കുന്ന റീല്‍സുകള്‍ പങ്കുവെക്കുന്ന ജയശ്രീയുടെ മരണവും ഒടുവില്‍ ബൈക്കപകടത്തില്‍ തന്നെ.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക