
നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക “ലൈംഗിക ബന്ധം” പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമല്‍ കൗണ്ടി ഡെപ്യൂട്ടി പോലീസ് അറസ്റ്റ് ചെയ്തത്.പണി പൂർത്തിയാകാത്ത വീട്ടില്‍ സംശയാസ്പദമായ നിലയില്‍ ഒരു വ്യക്തിയെ കണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്.
ഡെപ്യൂട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ , മാസിയും ഒരു “പ്രായപൂർത്തിയാകാത്തയാളും ലൈംഗിക ബന്ധം പുലർത്തുന്നതായി കണ്ടെത്തിയെന്ന് കോമല്‍ കൗണ്ടി ഷെരീഫ് ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മില്‍ അനുചിതമായ ബന്ധം പുലർത്തിയതിനാണ് അധ്യാപികക്കെതിരെ കേസെടുത്തത്. കോമല്‍ കൗണ്ടി പബ്ലിക് രേഖകള്‍ പ്രകാരം 50,000 ഡോളർ ജാമ്യ ബോണ്ടിലാണ് മാസിയെ തടവിലാക്കിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍, മാസിക്ക് 20 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കും.