ഇന്ത്യയില്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഏറ്റവും മുന്നിലെന്ന് റിപ്പോര്‍ട്ട്. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്. തൊട്ടുപിന്നിലാണ് ഗുജറാത്ത് എന്നും സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 15-29 വയസ് പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണ്.
സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 47.1 ശതമാനവും പുരുഷന്‍മാരില്‍ ഇത് 19.3 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24ലെ കണക്കനുസരിച്ച് 15നും അതിനുമുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. 3.2 ശതമാനമാണ് ഈ വിഭാഗത്തിലെ തൊഴിലില്ലായ്മ നിരക്ക്. എന്നാല്‍ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് മുന്‍വര്‍ഷത്തെ 2.9 ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
-->
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ വലിയൊരു പ്രതിസന്ധിയായി തുടരുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളും രൂപീകരിച്ചുവരുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ 7 ശതമാനം സാമ്ബത്തിക വളര്‍ച്ച വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 15-29 പ്രായക്കാരുടെ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലാണ്. 36.2 ശതമാനമാണ് ഈ വിഭാഗത്തിലെ തൊഴിലില്ലായ്മ നിരക്ക്. ഇവിടത്തെ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 79.7ശതമാനവും പുരുഷന്‍മാരില്‍ ഇത് 26.2 ശതമാനവുമാണ്.
കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സ്ഥിതി വ്യത്യസ്തമല്ല. ആന്‍ഡമാനിലെ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 49.5 ശതമാനവും പുരുഷന്‍മാരുടേത് 24 ശതമാനവുമാണ്. നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണ്. എന്നാല്‍ ഗോവയില്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 19.1 ശതമാനമാണ്.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നഗരങ്ങളില്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനവും ഗ്രാമങ്ങളില്‍ ഇത് 8.5 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കി. നഗരപ്രദേശങ്ങളിലെ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 20.1 ശതമാനമാണെന്നും എന്നാല്‍ ഗ്രാമങ്ങളില്‍ ഇത് 8.2 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക