ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ അപമാനഭീതിയില്‍ ഭർത്താവ് ജീവനൊടുക്കി . കർണാടകയിലെ തുംകൂർ താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തിലാണ് സംഭവം. ദേവരാജ് എന്ന ആളാണ് ജീവനൊടുക്കിയത്.
17 വർഷം മുൻപാണ് ദാബാസ് ടൗണ്‍ സ്വദേശിയായ മാധവിയെ ദേവരാജ് പ്രണയിച്ച് വിവാഹം കഴിച്ചത് . പട്ടണത്തില്‍ ചെറിയ കട നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത് . ദമ്ബതികള്‍ക്ക് 16, 12 വയസ്സുള്ള രണ്ട് പെണ്മക്കളുമുണ്ട്. ഭർത്താവ് ഇല്ലാത്ത സമയങ്ങളില്‍ മാധവി ഒറ്റയ്‌ക്കാണ് കട നടത്തിയിരുന്നത് .
-->
കടയില്‍ സാധനങ്ങള്‍ വാങ്ങാൻ വന്ന് പരിചയപ്പെട്ട ആനന്ദ് എന്ന യുവാവുമായി മാധവി പ്രണയത്തിലായത് അറിഞ്ഞ് ദേവരാജ് മാധവിയെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആനന്ദിനോട് കടയില്‍ വരരരുതെന്നും വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധവി കാമുകനൊപ്പം നാടുവിട്ടത്.
എന്നിട്ടും മക്കളെ കരുതി ഭാര്യയെ നാട്ടിലെത്തിക്കാൻ ദേവരാജ് ശ്രമിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. എന്നാല്‍ ആനന്ദ് ദേവരാജിനെ കടയില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു . തുടാർന്നാണ് ദേവരാജ് വിഷം കഴിച്ചത്.
ആനന്ദിന്റെയും ഭാര്യയുടെയും പേരുകളും ദേവരാജ് ആത്മഹത്യകുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് എന്നിവർക്കൊപ്പം പ്രധാനമന്ത്രിയ്‌ക്കും കുറിപ്പ് എഴുതിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തുംകൂർ റൂറല്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും മാധവി, ആനന്ദ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക