മണ്ണിന്റെ മക്കള്‍ വാദമുയർത്തി തദ്ദേശീയർക്ക് 100 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് കർണ്ണാടക സർക്കാർ അംഗീകാരം നല്‍കി . തിങ്കളാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ‘കർണ്ണാടക സംസ്ഥാന തൊഴില്‍ ബില്‍- 2024’ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടെ ബില്‍ നിയമമായി മാറും.
മലയാളികള്‍ ഉള്‍പ്പെടെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികള്‍ക്ക് കർണ്ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളു എന്നാണ് പ്രധാന ശുപാർശ. പ്യൂണ്‍, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്.
-->
ഒപ്പം മാനേജ്‌മെന്റ് ജോലികളില്‍ 50 ശതമാനവും നോണ്‍ മാനേജ്മെൻറ് 75 ശതമാനവും കന്നടക്കാരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതാണ് മലയാളികള്‍ക്ക് കടുത്ത തിരിച്ചടിയാകാൻ പോകുന്നത്. ബെംഗളൂരുവിലെ ടെക് മേഖലയില്‍ നല്ലൊരു ശതമാനവും മലയാളികളാണ് ജോലി ചെയ്യുന്നത്. ബില്‍ നിയമമാകുന്നതോടെ സാമൂഹികമായും സാമ്ബത്തികമായും വൻ തിരിച്ചടിയാണ് മേഖല നേരിടാൻ പോകുന്നത്.
കോണ്‍ഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യവസായ പ്രമുഖർ അടക്കം രംഗത്ത് വന്നു. പ്രതിഷേധത്തെ തുടർന്ന് ബില്ലിലെ വ്യവസ്ഥകള്‍ ഉയർത്തിക്കാട്ടി സിദ്ധരാമയ്യ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തു. ബയോകോണ്‍ ചെയർപേഴ്സണ്‍ കിരണ്‍ മജുംദാർ ഷായാണ് തീരുമാനത്തോട് ആദ്യം പ്രതികരിച്ചത്. മാനേജ്മെന്റ് ജോലികളില്‍ അടക്കം സംവരണം ഏർപ്പെടുത്തുന്നത് ടെക് വ്യവസായത്തിന് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് നടപടിയാണ് കോണ്‍ഗ്രസ് സർക്കാരിന്റേതെന്ന് മണിപ്പാല്‍ ഗ്രൂപ്പ് ചെയർമാൻ മോഹൻദാസ് പൈ വിശേഷിപ്പിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക