EducationFlashKeralaNewsSocial

“ഗാന്ധിജി വിദേശത്ത് അല്ലേ പഠിച്ചത്”: വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട മാത്യു കുഴൽനാടന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നൽകിയ മറുപടി ഇങ്ങനെ; ഗുരുതര പ്രതിസന്ധിയോട് കണ്ണടച്ച് സർക്കാർ.

വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാ‍ർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടൻ എംഎല്‍എ. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയില്‍ കഴിഞ്ഞ 5 വർഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് കുഴല്‍നാടൻ്റെ ആവശ്യം.

എന്നാല്‍ ഇതിന് മന്ത്രി ആർ ബിന്ദു മറുപടി നല്‍കി. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് ആർ ബിന്ദു പ്രതികരിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന ഘടകം. കേരളത്തിലെ സർവകലാശാലകള്‍ക്ക് ഒരു തകർച്ചയുമില്ല. രാജ്യാന്തര തലത്തില്‍ സർവ്വകലാശാലയുടെ കീർത്തി വർദ്ധിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

വിദ്യാർത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവർക്ക് നല്‍കാനാകുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. അതിനെ തിരുത്തുകയാണ് മറ്റുള്ളവർ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങള്‍ ആഴത്തില്‍ ചർച്ച ചെയ്യണമെന്നും മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു.

ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവർക്ക് നല്‍കാനാകുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. അതിനെ തിരുത്തുകയാണ് മറ്റുള്ളവർ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങള്‍ ആഴത്തില്‍ ചർച്ച ചെയ്യണമെന്നും മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു.

വിദ്യാർത്ഥികളുടെ വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും ഉള്ള കുടിയേറ്റം മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പരമ്പരാഗത കോഴ്സുകൾ പഠിക്കാൻ വിദ്യാർത്ഥികളെ കിട്ടുന്നില്ല. എംജി സർവകലാശാലയിൽ പകുതിയോളം ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വിഷയത്തെ കണ്ണടച്ചിരുട്ടാക്കുന്ന സമീപനത്തോടെയാണ് സർക്കാരും സർവകലാശാല അധികൃതരും പരിഗണിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ യഥാർത്ഥ കണക്ക് പോലും അധികൃതർ വെളിപ്പെടുത്തുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button