
സ്കൂളിനുള്ളില്‍ ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സ്കൂള്‍ ജീവനക്കാരായ രണ്ട് യുവതികള്‍ അറസ്റ്റില്‍. അമേരിക്കയിലെ ജോർജിയലാണ് സംഭവം. ജോർജിയയിലെ ഗോർഡൻ കൗണ്ടി സ്വദേശികളായ റെയ്‌ലി ഗ്രീസണെയും ബ്രൂക്ലിൻ ഷൂലറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജോർജിയയിലെ ഒരു സ്‌കൂളില്‍ 2021, 2022 എന്നീ വർഷങ്ങളിലാണ് യുവതികള്‍ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. റെയ്‌ലി ഗ്രീസണും ബ്രൂക്ലിൻ ഷൂലറും ഫസ്റ്റ് ഡിഗ്രിയില്‍ പഠിക്കുന്ന വിദ്യാർത്ഥികളുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം അനുസരിച്ച്, ഗ്രീസണ്‍ രണ്ട് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നു. ഷൂലർ ഒരു പുരുഷ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നു.