FlashGalleryKeralaNewsPolitics

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പിണറായി സർക്കാർ നടത്തിയ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗിക്കുന്നതിനിടയിൽ മന്ത്രി സജി ചെറിയാന് സദസ്സിൽ നിന്ന് കൂക്ക് വിളി; പാർട്ടി പ്രവർത്തകരുടെ അടിയന്തര ‘ രക്ഷാപ്രവർത്തനം’: വീഡിയോ കാണാം.

പ്രസംഗത്തിനിടെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെയായിരുന്നു കൂവിയത്. പൊലീസ് എത്തി കൂകിയ ആളെ സ്ഥലത്തുനിന്ന് നീക്കി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായുള്ള സര്‍ക്കാരിന്റെ അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.

ആലപ്പുഴയിലെ പരിപാടിയിലായിരുന്നു നാടകീയ സംഭവങ്ങള്‍.തീരമേഖലയില്‍ നിന്നും ഏഴുവര്‍ഷം കൊണ്ട് 86 ഡോക്ടര്‍മാരെ പിണറായി വിജയന്‍ ഗവണ്‍മെന്റ് സൃഷ്ടിച്ചുവെന്ന് അഭിമാനപൂര്‍വം പറയുന്നു എന്ന് മന്ത്രി പറഞ്ഞപ്പോഴാണ് സദസില്‍ നിന്നും കൂവല്‍ ഉയര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

കൂവല്‍ ഉയര്‍ന്നപ്പോള്‍ തന്നെ പ്രസംഗം നിര്‍ത്തി മന്ത്രി ഇടപെട്ടു. ‘അത് വേറെ സൂക്കേടാ’ എന്നായിരുന്നു കൂവലിനോടുള്ള മന്ത്രിയുടെ ആദ്യ പ്രതികരണം. പിന്നീട് ക്ഷുഭിതനായ മന്ത്രി, ‘ഇവിടെ പൊലീസ് ഇല്ലേ, ഇവനെ പിടിച്ച്‌ അകത്തോട്ട് കൊണ്ടുപോ’ എന്ന് നിര്‍ദേശം നല്‍കി.

ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ കൂവിയ ആളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ‘നിങ്ങള്‍ ഇടപെടേണ്ട, നിയമപരമായി ചെയ്താല്‍ മതി, പൊലീസ് കൊണ്ടുപോകും’ എന്ന് പറഞ്ഞ് മന്ത്രി പ്രവര്‍ത്തകരെ വിലക്കുകയും ചെയ്തു. ഇതോടെ പോലീസ് ഇടപെട്ടു. പോലീസുകാര്‍ സോഫ്റ്റ്‌ ആയാണ് ഇടപെടുന്നത് എന്ന് സംശയം തോന്നിയതോടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂവിയ ആളെ തൂക്കി എടുത്ത് പുറത്താക്കി. ഒന്നും സംഭവിക്കാത്ത മട്ടില്‍ മന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button