CrimeFlashKeralaNews

എറണാകുളത്തെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി വൈദികന്റെ കഴുത്തിൽ കത്തി വെച്ച് ഐഫോണും 40,000 രൂപയും കവർന്നു; കണ്ണൂർ സ്വദേശിയായ പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.

എറണാകുളത്ത് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച്‌ കയറി വൈദികന്‍റെ കഴുത്തില്‍ കത്തിവച്ച്‌ 40,000 രൂപയും ഐ ഫോണും കവർന്നയാള്‍ അറസ്റ്റില്‍. കണ്ണൂർ സ്വദേശി ആല്‍ബിൻ ആണ് അറസ്റ്റിലായത്.

ad 1

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികൻ സ്വകാര്യ ആവശ്യത്തിനായി എറണാകുളത്ത് എത്തിയത്. തുടർന്ന് വിശ്രമിക്കാനായി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. പിന്നാലെ മുറിയില്‍ അതിക്രമിച്ചെത്തിയ ആല്‍ബിൻ, വൈദികന്‍റെ കഴുത്തില്‍ കത്തിവച്ച്‌ ഭീഷണിപ്പെടുത്തി 40,000 രൂപയും ഐ ഫോണും കവർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തുടർന്ന് ഇവിടെ നിന്നും ഇയാള്‍ രക്ഷപെട്ടു. വൈദികൻ ഉടൻതന്നെ കൊച്ചി സെൻട്രല്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ഇയാള്‍ ഐ ഫോണില്‍ സിം കാർഡ് ഇടാൻ ശ്രമിക്കവെ പോലീസിന് സിഗ്നല്‍ ലഭിക്കുകയും പോലീസ് ഇയാളെ ഹൈക്കോടതിയുടെ പുറകുവശത്ത് നിന്നും പിടികൂടുകയുമായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button