FlashKeralaKottayamNewsPolitics

സംസ്ഥാനത്ത് ആദ്യമായി ആകാശപാത വിഭാവനം ചെയ്തത് കോട്ടയത്ത്; പദ്ധതി മാതൃകയാക്കിയ തൃശ്ശൂരും കൊല്ലത്തും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തുമ്പോഴും കോട്ടയത്തോട് ഇടതു സർക്കാരിന് ചിറ്റമ്മ നയം; ആകാശപാതയ്ക്ക് പുറമേ മുടക്കി വെച്ചിരിക്കുന്നത് ചിങ്ങവനം സ്പോർട്സ് ഹബ്ബും, കോടിമത രണ്ടാം പാലവും, നാഗമ്പടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെടെ നിരവധി പദ്ധതികൾ: ടിപി കേസിലെ വൈരാഗ്യം മുൻനിർത്തി തിരുവഞ്ചൂർ രാധാകൃഷ്ണനോട് സിപിഎം പകപോക്കുമ്പോൾ കോട്ടയത്ത് വികസന മുരടിപ്പ്.

ഒരു ജനപ്രതിനിധി എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഏറ്റവും വലിയ മേന്മ താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ വൻ വികസനം എത്തിക്കാനുള്ള കഴിവാണ്. അടൂർ മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ വികസന പ്രവർത്തനങ്ങളാണ് എംഎൽഎ ആയിരുന്ന കാലത്ത് തിരുവഞ്ചൂർ നടപ്പാക്കിയത്. പിന്നീട് സ്വന്തം തട്ടകമായ കോട്ടയത്തേക്ക് മാറിയപ്പോഴും വികസനം തന്നെയായിരുന്നു തിരുവഞ്ചൂരിന്റെ മുഖമുദ്ര. ഇത് നല്ലവണ്ണം മനസ്സിലാക്കിയാണ് പിണറായി സർക്കാരിന്റെ കാലത്ത് സിപിഎം തിരുവഞ്ചൂർ രാധാകൃഷ്ണനോട് പകപോക്കുന്നത്.

ad 1

ആനുകാലിക രാഷ്ട്രീയ ചരിത്രത്തിൽ സിപിഎമ്മിനെ ഏറ്റവും അധികം പ്രതിരോധത്തിൽ ആക്കിയ സംഭവമാണ് ടിപി ചന്ദ്രശേഖരൻ കൊലപാതകം. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെയും അവർക്ക് നിർദ്ദേശങ്ങൾ നൽകിയ സിപിഎം നേതാക്കളെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇച്ഛാശക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് സിപിഎമ്മിന് തീർത്താൽ തീരാത്ത പകയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഈ പകയുടെ പ്രതിഫലനമാണ് കോട്ടയത്ത് ഇന്ന് കാണുന്ന വികസന മുരടിപ്പ്. ഇതിന്റെ ഏറ്റവും വലിയ അടയാളമാണ് വർഷങ്ങളായി പണിമുടങ്ങി നഗര ഹൃദയത്തിൽ അസ്ഥികൂടം കണക്ക് ഉയർന്നുനിൽക്കുന്ന ആകാശപാത. നാറ്റ്പാക്കിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിക്കുന്നത്. അഞ്ചു റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ അപകടം കുറയ്ക്കാന്‍ ആകാശപാത അനിവാര്യമായിരുന്നു. ഇതിനു വേണ്ടിയാണു തിരുവഞ്ചൂര്‍ പരിശ്രമിച്ചത്. ഉമ്മൻചാണ്ടി സർക്കാരിൽ അദ്ദേഹം മന്ത്രിയായിരിക്കെ ഇതിന്റെ നിർമ്മാണവും ആരംഭിച്ചു.

ad 3

എന്നാൽ 2016ൽ പിണറായി വിജയൻ അധികാരമേറ്റെടുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആകാശപാതയ്ക്ക് അനുവദിച്ച ഫണ്ട് മരവിപ്പിച്ചു. സ്വന്തം എംഎൽഎ ഫണ്ടിൽ നിന്ന് തുക നീക്കിവെച്ച് പണിപൂർത്തിയാക്കാൻ തിരുവഞ്ചൂർ ശ്രമിച്ചപ്പോൾ അതിനും തടയിട്ടു. പദ്ധതിയിൽ അഴിമതി ആരോപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനെ തേജോവധം ചെയ്യാനുള്ള മികച്ച മാർഗ്ഗമായി ആകാശപാതയെ പണിതീർക്കാതെ സിപിഎം നിലനിർത്തി.

ad 5

സിപിഎം കോട്ടയത്ത് മുടക്കിയ പദ്ധതി ആകാശപാത മാത്രമല്ല. ആകാശപാതയ്‌ക്കൊപ്പം തറക്കില്ലിട്ട ചിങ്ങവനം സ്‌പോര്‍ട്‌സ് ഹബ്ബ് ഒരു ബോർഡ് മാത്രമായി ഒതുങ്ങി. കഞ്ഞിക്കുഴി മേല്‍പ്പാലം, കോടിമത രണ്ടാം പാലം, നാഗമ്ബടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം, കച്ചേരിക്കടവ് ടൂറിസം എന്നിവ തുടങ്ങിയെടുത്തു തന്നെ നില്‍ക്കുകയാണ്. പട്യാല മോഡല്‍ കായികസൗകര്യം ലക്ഷ്യമിട്ടാണ് ചിങ്ങവനത്ത് സോമാനി ഗ്രൂപ്പില്‍ നിന്ന് 11.50 ഏക്കര്‍ ഭൂമി യു.ഡി.എഫ് സർക്കാർ ഏറ്റെടുത്തത്. ഏറെ നാളത്തെ നിയമപോരാട്ടം നടത്തിയാണ് ഇത് പൂര്‍ത്തിയാക്കിയത്. പക്ഷേ നാളിതുവരെ ഒരു നടപടിയും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് വഴിതിരിച്ചു വിടാതെ കുറ്റക്കാരെ നിയമത്തിനു മുന്നിൽ എത്തിച്ച് ശിക്ഷ ഉറപ്പാക്കിയതിനാണ് തിരുവഞ്ചൂരിനെയും കോട്ടയത്തെയും സിപിഎമ്മും പിണറായിയും ചേർന്ന് ശിക്ഷിക്കുന്നത്. തിരുവഞ്ചൂരിനെ കൈവിടാതെ കോട്ടയത്ത് വികസനം എത്തില്ല എന്ന സന്ദേശവും അവർ പകരുന്നു. എന്നാൽ കോട്ടയത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനെ കൈവിട്ടു കൊണ്ട് ഒരു വികസനം തങ്ങൾക്ക് വേണ്ട എന്ന കോട്ടയംകാരുടെ നിലപാടാണ്.

2011ൽ സിറ്റിംഗ് എംഎൽഎ വി എൻ വാസവനെ 711 വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി കോട്ടയത്ത് ജനപ്രതിനിധിയായ തിരുവഞ്ചൂർ 2016ൽ ഇടതു തരംഗം അഞ്ഞടിച്ചപ്പോൾ വിജയിച്ചത് 33632 വോട്ടുകൾക്കാണ്. പിണറായി സർക്കാർ തുടർഭരണം ഉറപ്പിച്ച 2021ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം കോട്ടയം ജില്ലയിലെ യുഡിഎഫിന്റെ ഏറ്റവും മികച്ച ഭൂരിപക്ഷമായ 18743 വോട്ടുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന്റെ കോട്ടയം നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം 15,000ത്തിലധികം വോട്ടുകൾ ആണ്. ഈ കണക്കുകൾ വ്യക്തമാക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന ജനപ്രതിനിധിയെ ചേർത്തുനിർത്താൻ തന്നെയാണ് കോട്ടയത്തെ ജനങ്ങളുടെ തീരുമാനം എന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button