KeralaNewsSocial

വിദ്യാർത്ഥികൾക്കായി കൈകോർത്ത് ആലപ്പുഴ ജില്ലാ പഞ്ചായത്തും ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും: പറവൂർ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം.

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്നങ്ങളിൽ ഒന്ന് ലഹരി മരുന്നാണ്. സ്കൂൾ വിദ്യാർത്ഥികൾ പോലും ഇന്ന് ലഹരി മാഫിയയുടെ വലയിൽ അകപ്പെട്ട് സിന്തറ്റിക് ലഹരികൾക്ക് ഉൾപ്പെടെ അടിമകളായി മാറുന്നുണ്ട്. ആൺ പെൺ ഭേദമന്യേ ലഹരി വിദ്യാർഥികൾക്കിടയിൽ വൻ നാശവും വിതയ്ക്കുന്നു. ഇത്തരത്തിൽ നൂറുകണക്കിന് കേസുകളാണ് കേരളത്തിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്.

ad 1

സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകളും, പ്രസ്ഥാനങ്ങളും, ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും, കർമ്മനിരതരായ നിയമപാലകരും കൈകോർത്തു നിന്നെങ്കിൽ മാത്രമേ ഈ അപകടത്തെ നേരിടാൻ കഴിയൂ. ഇത്തരത്തിൽ ഒരു ഉദ്യമമാണ് ലഹരി വിരുദ്ധ ദിനത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തും, ചെങ്ങന്നൂരിലെ ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ചേർന്ന് ഏറ്റെടുത്തത്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പറവൂർ ഹയർസെക്കൻഡറി സ്കൂളിൽ ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിക്കുകയാണ് ചെയ്തത്. ആശുപത്രിയിലെ സൈക്യാട്രി ആൻഡ് ഡി അഡിക്ഷൻ വിഭാഗത്തിന്റെ ആസൂത്രണത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഡോ. കെ. എം. ചെറിയാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സൈക്യാട്രി & ഡിഅഡിക്ഷൻ വിഭാഗം വിദഗ്ധരായ ഡോ. റൂബൻ ജോൺ (കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, , ഫാ. ബിബിൻ ബേബി (സൈക്യാട്രിക് കൗൺസിലർ), ശ്രീമതി. ശ്രീജ സമ്പത്ത് (സൈക്യാട്രിക് കൗൺസിലർ), ശ്രീമതി. സുമ (സ്കൂൾ പ്രിൻസിപ്പൽ) എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. എം. വി. പ്രിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീമതി. ഗീത ബാബു അധ്യക്ഷയായി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button