CyberFlashInternationalNewsTech

പോസ്റ്റുകളുടെ റീച്ച് വർദ്ധിപ്പിക്കാം; സോഷ്യൽ മീഡിയ സെലിബ്രിറ്റി ആവാം: ഉപഭോക്താക്കളുമായി തന്ത്രങ്ങൾ പങ്കുവച്ച് ഇൻസ്റ്റാഗ്രാം മേധാവി – വിശദമായി വായിക്കുക

ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം. പലരുടെയും ജീവിത മാർഗം കൂടിയാണത്. ഇൻഫ്ളുവൻസർമാർ സ്വന്തം കണ്ടന്റുകള്‍ പങ്കുവെക്കുന്നതിനും കച്ചവടക്കാർ ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നു.

ad 1

കേവലം ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമിച്ചതുകൊണ്ടുമാത്രം ആയില്ല, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വർധിപ്പിക്കാൻ വളരെ തന്ത്രപരമായി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതിനുള്ള ചില നിർദേശങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി. അക്കൗണ്ടുകളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ ഫോളോവർമാരുടെ ഇടപെടല്‍ അഥവാ എൻഗേജ്മെന്റ് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മൊസേരി പറയുന്നു. തുടക്കത്തില്‍ ഒന്നു രണ്ട് ദിവസം മാത്രം നോക്കിയാല്‍ പോര, രണ്ടാഴ്ചയെങ്കിലും എൻഗേജ്മെന്റ് നിരീക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ചില ഉള്ളടക്കങ്ങള്‍ക്ക് ആഴ്ചകള്‍ക്കപ്പുറത്തേക്ക് സാധ്യതകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇൻസ്റ്റാഗ്രാമിലെ ആളുകളില്‍ കൂടുതലും അവർ ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകള്‍ എന്നാണ് നമ്മള്‍ അതിനെ വിളിക്കുന്നത്. ഉപഭോക്താവിന് റെക്കമെന്റ് ചെയ്ത് വരുന്ന ഉള്ളടക്കങ്ങള്‍ യഥാർത്ഥത്തില്‍ രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായിരിക്കും. അതിനാല്‍ ദിവസങ്ങളോളം പോസ്റ്റുകള്‍ നിരീക്ഷിക്കണമെന്നാണ് മൊസേരി പറയുന്നത്.

ad 3

ഷെയറുകളുടെ എണ്ണം വിശകലനം ചെയ്യലാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കണ്ടന്റുകളില്‍ ആളുകളുടെ എൻഗേജ്മെന്റ് വർധിപ്പിക്കാൻ ഇത് സഹായകമാവും. ഏറ്റവും അധികം ആളുകള്‍ ഷെയർ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചത്. അത് നിങ്ങളുടെ പ്രേക്ഷക കമ്മ്യൂണിറ്റിക്കുള്ളില്‍ സ്വീകാര്യതയുള്ള ഒന്നായിരിക്കും. മൊസേരി പറഞ്ഞു.അതായത് സമാനമായ ഉള്ളടക്കങ്ങള്‍ക്ക് നിങ്ങളുടെ പ്രേക്ഷകർക്കിടയില്‍ സ്വീകാര്യതയുണ്ടെന്നർത്ഥം. മൊസേരിയുടെ നിർദേശം അനുസരിച്ചാണെങ്കില്‍ ഏറ്റവും അധികം ഷെയർ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്ക് സമാനമായവ ഭാവിയില്‍ നിർമിക്കുന്നത് അക്കൗണ്ടിന്റെ സ്വീകാര്യത വർധിപ്പിക്കും.

ad 5

അതുപോലെ റീലുകളേക്കാള്‍ കരോസെലുകളില്‍ എൻഗേജ്മെന്റ് വർധിക്കുന്നതിന്റെ കാരണവും മൊസേരി വ്യക്തമാക്കി. ഒന്നിലധികം ചിത്രങ്ങള്‍ ഒരുമിച്ച്‌ പങ്കുവെക്കുന്നതാണ് കരോസലുകള്‍. ഉപഭോക്താവിന്റെ ഫീഡില്‍ കരോസലുകള്‍ ഒന്നിലധികം തവണ പ്രത്യക്ഷപ്പെടും. ഉപഭോക്താവ് കരോസലിലെ ആദ്യ ചിത്രം മാത്രം കാണുകയും മറ്റ് ചിത്രങ്ങളിലേക്ക് സൈ്വപ്പ് ചെയ്യാതിരിക്കുകയും ചെയ്താല്‍. ആ കരോസല്‍ ഇൻസ്റ്റാഗ്രാം വീണ്ടും അയാളെ കാണിക്കും. ഉപഭോക്താവ് എവിടെയാണോ നിർത്തിയത് ആ ചിത്രമായിരിക്കും കാണിക്കുക. കരോസലിന് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഒരവസരം കൂടി നല്‍കുകയാണ് അത് വഴി. സ്വാഭാവികമായും ഇത് എൻഗേജ്മെന്റ് വർധിക്കുന്നതിന് ഇടയാക്കും.

ഫോളോവർമാരുടെ എണ്ണത്തേക്കാള്‍ എൻഗേജ്മെന്റിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഫോളോവർമാരുടെ എണ്ണം നിങ്ങളുടെ ആകെ റീച്ച്‌ വർധിപ്പിക്കുമെങ്കിലും നിങ്ങളുടെ പോസ്റ്റില്‍ ആളുകള്‍ ഇടപെടുന്നുണ്ടോ എന്നതിലാണ് കാര്യം. കമന്റുകളായും ലൈക്കുകളായും ആളുകള്‍ ഉള്ളടക്കങ്ങളോട് പ്രതികരിക്കുന്നതിനെയാണ് എൻഗേജ്മെന്റ് എന്ന് വിളിക്കുന്നത്. നിങ്ങളുടെ ഫോളോവർമാരുടെ എണ്ണം കുറഞ്ഞാലും നിങ്ങളുടെ എൻഗേജ്മെന്റ് കൂടുതലാണെങ്കില്‍ അത് നല്ല ലക്ഷണമാണെന്ന് മൊസേരി പറയുന്നു. കൂടുതല്‍ ആളുകള്‍ നിങ്ങളുടെ ഉള്ളടക്കവുമായി ഇടപഴകുന്നുണ്ടെന്നാണ് അതിനർത്ഥം. അതേസമയം നിങ്ങളുടെ ഫോളോവർമാരുടെ എണ്ണം കൂടുകയും എൻഗേജ്മെന്റ് കുറയുകയും ചെയ്താല്‍ അത് മോശം ലക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അക്കൗണ്ട് നിരന്തരം നിരീക്ഷിക്കുകയും എൻഗേജ്മെന്റ് വർധിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button