CrimeFlashGalleryIndiaNews

വിനോദ സഞ്ചാരികളായ വിദേശ വനിതകൾക്ക് നേരെ അധിക്ഷേപം: യുവാവ് പിടിയിൽ; വീഡിയോ കാണാം.

രാജസ്ഥാനില്‍ വിനോദ സഞ്ചാരികളായ വിദേശ വനിതകളെ ശല്യപ്പെടുത്തുകയും അവരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്ത യുവാവ് പിടിയില്‍. വിനോദ സഞ്ചാരികളായ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് നിരവധി വീഡിയോകളാണ് ഇയാള്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുകയായിരുന്നു.

ad 1

ഗുരു എന്നു പേരുള്ള യുവാവാണ് ജയ്പൂരിലെ അമേര്‍ ഫോര്‍ട്ടിന് സമീപം വിനോദസഞ്ചാരികളായ വനിതകളെക്കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. മാത്രമല്ല സ്ത്രീകള്‍ക്ക് ‘ റേറ്റ് ടാഗുകള്‍’ നല്‍കുന്നതും ഒരു വീഡിയോയില്‍ കാണാം. ‘അവള്‍ 150-ന് ലഭ്യമാണ്, അവള്‍ 200-ന്, നിങ്ങള്‍ക്ക് അവളെ 500-ന് ലഭിക്കും, ഇത് 300-ന്’ ഗുരു വീഡിയോയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്നാല്‍ കാര്യം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ വിദേശ വനിതകള്‍ ക്യാമറയ്ക്ക് നേരെ കൈവീശുന്നതും കാണാം. വീഡിയോ സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ്‌ഫോമായ എക്‌സിലൂടെ വൈറലായി. വീഡിയോ കണ്ട് നിരവധി ആളുകള്‍ ജയ്പൂര്‍ പോലീസിനെ ടാഗ് ചെയ്തു. സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസ് അന്വേഷിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

ad 3
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button