BusinessFlashKeralaLife StyleNews

ഗൃഹോപകരണങ്ങൾ, ഗാഡ്ജെറ്റുകൾ, ഗ്രോസറികൾ മുതൽ ഫാഷൻ ആക്സസറീസും ബ്രാൻഡഡ് വസ്ത്രങ്ങളും വരെ 50% വിലക്കിഴവിൽ സ്വന്തമാക്കാം; ജൂലൈ 4 മുതൽ 7 വരെ ലുലുവിന്റെ നോൺ സ്റ്റോപ്പ് ഷോപ്പിംഗ് മാമാങ്കം: വിശദാംശങ്ങൾ വായിക്കാം.

ലുലു ഓണ്‍ സെയിലിന് നാളെ തുടക്കമാകും. 500ലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അടക്കം പകുതി വിലയ്ക്ക് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. ജൂലൈ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓണ്‍ സെയില്‍ നടക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം.

ad 1

ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ പുലര്‍ച്ചെ രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കും. ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ 41 മണിക്കൂര്‍ നീളുന്ന നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്ങും ലുലു ഒരുക്കിയിട്ടുണ്ട്. വന്‍ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കലാപരിപാടികളുമുണ്ടാകും. ഞായര്‍ വരെയാണ് സെയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം.

ad 3

ഏറ്റവും മികച്ച കളക്ഷനുകളുള്ള ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് , മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ പുതിയ വസ്ത്രശേഖരങ്ങള്‍ 50 ശതമാനം വരെ കിഴിവില്‍ വാങ്ങാം. 500ല്‍ അധികം ബ്രാന്‍ഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തില്‍ ഭാഗമാകുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍ വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നു.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button