CyberFlashKeralaNews

ഓഫീസിലിരുന്ന് റീൽ ചിത്രീകരണം: തിരുവല്ല നഗരസഭയിലെ ജീവനക്കാർക്ക് മെമ്മോ; ജോലി സമയത്ത് ചിത്രീകരിച്ച വിവാദ വീഡിയോ കാണാം.

ശരാശരി മലയാളിയുടെ ജീവിതത്തിൽ ഇന്ന് സമൂഹമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരാകുക എന്നതിനപ്പുറം തങ്ങളുടെതായ സൃഷ്ടികൾ, അഭിപ്രായങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ പങ്കുവെക്കാൻ ഉള്ള ഒരു വേദിയാണ് ഇന്ന് ബഹുഭൂരിപക്ഷം മലയാളികൾക്കും സമൂഹമാധ്യമങ്ങൾ. സമൂഹം മാധ്യമ പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കുന്നവരാണ് കൂടുതൽ മലയാളികളും.

ad 1

കേരളത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുവാനുള്ള വീഡിയോ ചിത്രീകരണങ്ങൾ ഒരു സാമൂഹ്യ ശല്യവുമായി മാറുന്നുണ്ട്. സാഹസിക പ്രകടനങ്ങൾ ഉൾപ്പെടെ ജീവൻ പണയം വെച്ച് പരാക്രമങ്ങൾ നടത്തിയാണ് പലപ്പോഴും ആളുകൾ സമൂഹമാധ്യമങ്ങൾക്ക് വേണ്ടി റീലുകൾ സൃഷ്ടിക്കുന്നത്. സമാനമായി സ്ഥലകാല ബോധമില്ലാതെ ഓഫീസിനുള്ളിലും, പൊതു യാത്ര സംവിധാനങ്ങളിലും ജോലിസമയത്തും ഒക്കെ ഇത്തരം വീഡിയോ ചിത്രീകരണം നടത്തി പുലിവാലു പിടിക്കുന്ന ആളുകളുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇത്തരത്തിലൊരു സംഭവമാണ് തിരുവല്ല നഗരസഭയിൽ ഉണ്ടായത്. ജോലിസമയത്ത് നഗരസഭ ജീവനക്കാർ ഓഫീസിനുള്ളിൽ റീൽ വീഡിയോ ചിത്രീകരിക്കുകയും അത് അവർക്ക് പൊല്ലാപ്പാവുകയും ചെയ്തു. അധികാരികളുടെ ശ്രദ്ധയിൽ വീഡിയോ പെട്ടതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ജീവനക്കാർക്ക് വീഡിയോ ചിത്രീകരണത്തിന്റെ പേരിൽ ഇപ്പോൾ മെമ്മോ ലഭിച്ചിരിക്കുകയാണ്. വീഡിയോ ചുവടെ കാണാം.

ad 3

പണി വരുന്ന വഴി…. തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഓഫീസിൽ ചിത്രീകരിച്ച റീൽ വീഡിയോ വൈറലായി…തരംഗമായി… പിന്നാലെ വന്നു…

Posted by PALA TIMES on Tuesday, July 2, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button