EducationFlashGalleryKeralaNewsPolitics

“കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ”: പ്ലസ് വൺ സീറ്റ് വിഷയത്തിൽ എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; വീഡിയോ കാണാം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്‌എഫ്‌ഐ സമരത്തെ പരിഹസിച്ച്‌ മന്ത്രി വി ശിവൻകുട്ടി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട് എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി പറഞ്ഞു.

ad 1

മലപ്പുറത്തു പ്ലസ്‌വണില്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് നിയമസഭയിലും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവർത്തിച്ചു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്കുകളാണ് സഭയില്‍ ആവർത്തിച്ചത്. ഇനി 17298 പേർക്കാണ് സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിയുമ്ബോള്‍ 7408 സീറ്റ് പ്രശ്‌നം വരും. അതില്‍ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

വിഷയത്തില്‍ ഭരണപക്ഷ എംഎല്‍എയായ അഹമ്മദ് ദേവര്‍കോവില്‍ സബ്മിഷന്‍ ഉന്നയിച്ചു. സർക്കാർ ഇടപെടല്‍ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവര്‍കോവില്‍ സമ്മതിച്ചു. സീറ്റ് ക്ഷാമത്തില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ലാത്ത അവസ്ഥയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചു.

ad 3

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്‌ സമരം തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും വിദ്യാർത്ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ സ്‌കൂളുകള്‍ക്ക് മുന്നില്‍ പ്ലക്കാർഡുമായി അഡ്മിഷൻ കിട്ടാത്ത കുട്ടികളെത്തി. മലപ്പുറത്ത് കളക്ടറേറ്റിലേക്ക് എസ്‌എഫ്‌ഐയും പ്രതിഷേധ മാർച്ച്‌ നടത്തി. മലപ്പുറത്ത് എംഎസ്‌എഫ്, ഹരിത പ്രവർത്തകർ ആര്‍ഡിഡി ഓഫീസ് ഉപരോധിച്ചു. കെഎസ്‍യു പ്രവർത്തകർ സമര രംഗത്തുണ്ട്.

ad 5

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ആർഡിഡി ഓഫീസിന് മുന്നില്‍ ഇ കെ വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌കെഎസ്‌എസ്‌എഫ് ധർണ നടത്തി. പ്ലസ് വണ്‍ പ്രതിസന്ധി പ്രതിഷേധിച്ച്‌ കോഴിക്കോട് മാവൂർ റോഡ് ഫ്രട്ടെണിറ്റി പ്രവർത്തകർ ഉപരോധിച്ചു. പ്രതിഷേധം നടത്തതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ നാളെ വിദ്യാഭ്യാസ മന്ത്രി വിദ്യാ‍ർത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button