വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകൻ ബസ്റ്റ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഞീഴൂർ സ്വദേശിനിയായ യുവതിയെയാണ് കാമുകൻ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാഞ്ഞൂർ മാൻവെട്ടം ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാമുകിയെ ഉപേക്ഷിച്ച് പത്തനംതിട്ട സ്വദേശിയായ യുവാവ് കടന്നു കളഞ്ഞത്. ഇതിന് പിന്നാലെ യുവതി കുഴഞ്ഞു വീഴുകയും ചെയ്തു.
കിഴക്കമ്ബലത്തെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന യുവതി ഏതാനും ആഴ്ചകള്‍ക്കു മുൻപാണു പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പം പോയത്. ഇന്നലെ ഉച്ചയോടെ മാൻവെട്ടം ജംക്‌ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ യുവതിയും യുവാവും എത്തി. ഇരുവരും തമ്മില്‍ സംസാരിച്ചിരിക്കുന്നതു നാട്ടുകാർ കണ്ടിരുന്നു.
-->
ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും യുവാവ് യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. യുവതി കരഞ്ഞുകൊണ്ട് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്നതു കണ്ടു നാട്ടുകാരില്‍ ചിലർ യുവതിയോട് കാര്യം അന്വേഷിച്ചെങ്കിലും യുവതി സംസാരിച്ചില്ല. തുടർന്നാണു നാട്ടുകാർ പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനിടയില്‍ യുവതി കുഴഞ്ഞുവീണു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞീഴൂരുള്ള യുവതിയുടെ അമ്മയെ പൊലീസ് വിളിച്ച് ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്നു പൊലീസ് യുവതിയെ സമീപ പഞ്ചായത്തിലെ അഭയകേന്ദ്രത്തിലാക്കി.യുവാവിനെയും പൊലീസ് ബന്ധപ്പെട്ടു. യുവതിയില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇന്നു തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക