CinemaEntertainmentGalleryLife Style

സഹോദരൻറെ വിവാഹ വേദിയിൽ അടിപൊളി നൃത്ത ചുവടുകളുമായി നടി രമ്യ നമ്പീശൻ: വീഡിയോ

രമ്യ നമ്ബീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യൻ്റെ വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. അനിയന്റെ വിവാഹവേദിയില്‍ നിറഞ്ഞു നിന്നത് നടി രമ്യ നമ്ബീശനായിരുന്നു.വി വാഹാഘോഷത്തിനിടെ സ്റ്റേജില്‍ ചുവടുവയ്ക്കുന്ന രമ്യയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ad 1
ad 4

രാഹുല്‍ സുബ്രഹ്മണ്യനു വധുവായി എത്തുന്നത് ഡെബി സൂസണ്‍ ചെമ്ബകശേരിയാണ്. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. സിനിമാ രംഗത്തു നിന്നും രമ്യയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, ശില്‍പ്പ ബാല, സയനോര ഫിലിപ്പ്, ഷെഫ്ന, മൃദുല മുരളി, ജയസൂര്യ, വിനീത്, അഭയ ഹിരണ്‍മയി, ജോമോള്‍ എന്നിവരെല്ലാം വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ജയസൂര്യയും രമ്യാ നമ്ബീശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മങ്കിപെൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയാണ് രാഹുല്‍ സിനിമാ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, ജോ ആൻഡ് ദ ബോയ്, സെയ്ഫ്, മേപ്പടിയാൻ, ഹോം എന്നീ ചിത്രങ്ങള്‍ക്കും രാഹുല്‍ സംഗീതമൊരുക്കി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button