EducationFlashKeralaNewsPolitics

വർദ്ധിപ്പിച്ച കേന്ദ്ര വിഹിതം മുക്കി; പാചക തൊഴിലാളികളുടെ മാർച്ച് മാസത്തെ ശമ്പളവും, ഏപ്രിൽ മെയ് മാസങ്ങളിലെ അവധിക്കാല അലവൻസും കുടിശ്ശിക: നാളെ സ്കൂളുകൾ തുറക്കാനിരിക്കെ ഉച്ചഭക്ഷണ പദ്ധതിയിൽ സംസ്ഥാന സർക്കാർ അനാസ്ഥ.

സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കായുള്ള കേന്ദ്ര ഫണ്ടും വെട്ടി സംസ്‌ഥാനസര്‍ക്കാര്‍. 50 കുട്ടികള്‍ വരെ എട്ടുരൂപ, അതിനുമേല്‍ 500 വരെ ഏഴുരൂപ, 500-നുമേല്‍ കുട്ടികള്‍ക്ക്‌ ആറുരൂപ എന്നിങ്ങനെയാണ്‌ ഉച്ചഭക്ഷണപദ്ധതിക്ക്‌ 2016-ല്‍ നിശ്‌ചയിച്ച നിരക്ക്‌. ഇതില്‍ 60% കേന്ദ്രവിഹിതമാണ്‌. കേന്ദ്രവിഹിതം കഴിഞ്ഞ ഒക്‌ടോബറില്‍ 8.17 രൂപയായി വര്‍ധിപ്പിച്ചെങ്കിലും സ്‌കൂളുകള്‍ക്ക്‌ ഇപ്പോഴും കിട്ടുന്നത്‌ 2016-ലെ നിരക്കാണ്‌.

ad 1

പുതിയ അധ്യയനവര്‍ഷം നാളെ ആരംഭിക്കാനിരിക്കേ സംസ്‌ഥാനസര്‍ക്കാരിന്റെ പോഷകാഹാരപദ്ധതിയുടെ ഭാഗമായ പാല്‍, മുട്ട വിതരണം തടസപ്പെടാനും സാധ്യത. ഓരോ കുട്ടിക്കും ആഴ്‌ചയില്‍ ഒരു മുട്ടയും രണ്ടുതവണ 150 മില്ലി ലിറ്റര്‍ പാലുമാണു നല്‍കേണ്ടത്‌. അതിനു പ്രത്യേകം തുക അനുവദിച്ചിട്ടില്ല. മാവേലി സ്‌റ്റോറില്‍നിന്ന്‌ അരി സ്‌കൂളില്‍ എത്തിക്കാനുള്ള ചെലവിനു പുറമേ പാചകവാതകം, പച്ചക്കറി, പലവ്യഞ്‌ജനം, മുട്ട, പാല്‍ എന്നിവയ്‌ക്കുള്ള പണവും പ്രധാനാധ്യാപകന്‍ കണ്ടെത്തേണ്ട ഗതികേടിലാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഉച്ചയൂണിനു കറിയും തോരനും നിര്‍ബന്ധമാണ്‌. അച്ചാറും രസവും കറിയായി പരിഗണിക്കില്ല. പാചകത്തൊഴിലാളികളുടെ മാര്‍ച്ചിലെ ശമ്ബളവും ഏപ്രില്‍, മേയ്‌ മാസങ്ങളിലെ അവധിക്കാല അലവന്‍സും നല്‍കിയിട്ടില്ല. ഉച്ചഭക്ഷണപദ്ധതി വിഷയത്തില്‍ പ്രധാനാധ്യാപകരുടെ സ്വതന്ത്രസംഘടനയായ കെ.പി.പി.എച്ച്‌.എ. ഹൈക്കോടതിയെ സമീപിച്ചു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button