![](https://keralaspeaks.news/wp-content/uploads/2024/05/n6102617301716213355679f2e260cf89a238a324311a5f0dc4b5e01627c1bbad55e20e2ca4de2a56341e29-1.jpg)
മദ്ധ്യപ്രദേശിലെ രത്ലാമിലുണ്ടായ ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്. ഡോള്‍ഫിൻ എന്ന സ്വകാര്യ സ്വിമ്മിംഗ് പൂളില്‍ ഡൈവ് ചെയ്യുന്നതിനിടെ മറ്റൊരാളുടെ കാല്‍മുട്ട് തലയില്‍ കൊണ്ട് കൗമാരക്കാരൻ മരിച്ചതാണ് സംഭവം. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്.
പൂളിന് സമീപം ഇരുന്ന ഒരു കുട്ടിയുടെ തലയ്ക്ക് മുകളിലൂടെ മറ്റൊരു കുട്ടി പൂളിലേക്ക് ഡൈവ് ചെയ്യുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഇടിയേറ്റ് ബോധരഹിതനായി പൂളില്‍ വീഴുകയായിരുന്നു കുട്ടി. അനികേത് തിവാരി എന്ന കുട്ടിയാണ് മരിച്ചത്.
കുട്ടി ബോധരഹിതനായി പൂളില്‍ വീണെങ്കിലും കൂടെയുണ്ടായിരുന്നവരോ ലൈഫ് ഗാർഡുകളോ പെട്ടെന്നൊരു രക്ഷാപ്രവർത്തനം നടത്തിയില്ല. ഇതോടെയാണ് കൗരമാരക്കാരൻ മരണത്തിന് കീഴടങ്ങിയത്.സ്വിമ്മിംഗ് പൂളിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിർദ്ദേശം നല്‍കിയെങ്കിലും അതൊന്നും പാലിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ പൂള് അടച്ചുപൂട്ടി. അന്വേഷണം ആരംഭിച്ചു.