FlashKeralaNewsPolitics

വടകരയിൽ ഷാഫിയുടെ വിജയം പ്രവചിച്ചതിനു പിന്നാലെ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് റാഷിദ്; മുന്നണികളുടെ സീറ്റ് നിലയും വോട്ടിംഗ് ശതമാനവും അടക്കം പ്രവചിച്ച് ഫേസ്ബുക്ക് കുറിപ്പ്: വിശദാംശങ്ങൾ വായിക്കാം.

ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതിലൂടെ ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രചാരണ വിഷയമാകാതെ പോകുന്നതില്‍ ഒരുപരിധി വരെ ഇടതുപക്ഷം വിജയിച്ചെങ്കിലും, തിരഞ്ഞെടുപ്പിന് ഏറെ നാള്‍ മുമ്ബ് തന്നെ മലയാളികളില്‍ ഭൂരിപക്ഷവും ആർക്കുവോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നവരായതുകൊണ്ട് ഈ ജനവിധിയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിലയിരുത്തുകയാണ് റാഷിദ് സി പി. യുഡിഎഫിന് 14 മുതല്‍ 17 വരെ സീറ്റുകളും, എല്‍ഡിഎഫിന് മൂന്നുമുതല്‍ അഞ്ചുവരെ സീറ്റുകളും, എൻഡിഎക്ക് ഒരു സീറ്റിലും പരമാവധി സാധ്യത പ്രവചിക്കുന്നു റാഷിദ്.

ad 1

റാഷിദ് സി പിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

യു ഡി എഫ് 14 – 17 ( 42.5 % – 46 % ) എല്‍ ഡി എഫ് 3 – 5 (37.5 % – 41 % ) എൻ ഡി എ 0 – 1 ( 14 % – 18.5 % )

ad 3

ഈ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് മുമ്ബിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായ ഭരണ വിരുദ്ധ വികാരം എന്ന പ്രധാന ഫാക്റ്ററിനെ ഒരു പരിധി വരെ, പ്രചരണ ഘട്ടങ്ങളില്‍ ചർച്ച ആവാതെ കൊണ്ട് പോവുന്നതില്‍ ഇടത് പക്ഷം വിജയിച്ചിരുന്നു. അപ്പോഴും മലയാളികളില്‍ മഹാ ഭൂരിപക്ഷവും തിരഞ്ഞെടുപ്പിന് ഏറെ നാള്‍ മുമ്ബ് തന്നെ വോട്ട് ആർക്ക് എന്നതില്‍ തീരുമാനം എടുക്കുന്നവർ ആയതുകൊണ്ട് തന്നെ, ഈ നാടിന്റെ ജനവിധിയില്‍ വലിയ മാറ്റം നിലവില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ad 5

മുൻപ് വടകരയില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍ ജയിക്കുമെന്ന് റാഷിദ് സി പി പ്രവചിച്ചിരുന്നു. വടകരയില്‍ ഷാഫി പറമ്ബിലിന് 88,500-1,14,000 വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിക്കുന്നത്. ‘ശൈലജ ടീച്ചർക്ക് പാർട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷൻ ഉണ്ടായിരുന്നു’ എന്നും റാഷിദ് അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button