FlashKeralaNewsPolitics

മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ആകാൻ എം വി നികേഷ് കുമാർ; റിപ്പോർട്ടർ ചാനലിൽ നിന്ന് ചുമതലയൊഴിഞ്ഞു; സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഭാഗമാകും: വിശദാംശങ്ങൾ വായിക്കാം.

മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച്‌ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാൻ റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവി സ്റ്റുഡിയോയില്‍ നിന്ന് നികേഷ് കുമാറിന് ഉപചാരപൂര്‍വ്വം സെന്‍ഡ് ഓഫ് നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച്‌ നികേഷ് കുമാര്‍ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. നികേഷ് കുമാറിനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഭാഗമാക്കുവാൻ പാർട്ടി തീരുമാനമെടുത്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് നികേഷ് കുമാര്‍ ഇറങ്ങിയിരുന്നു. എന്നാല്‍ കെ എം ഷാജിയുടേറ്റ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന എംവി നികേഷ് കുമാര്‍ കഴിഞ്ഞ വർഷം സ്ഥാപനത്തിന്റെ ഷെയറുകള്‍ മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് വിറ്റിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ വാങ്ങിയ ചാനലിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചിരുന്ന വാര്‍ത്തയായിരുന്നു. റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍. ഇതില്‍ ആന്റോ അഗസ്റ്റിനാണ് റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍. മാധ്യമസ്ഥാപനത്തിന്റെ ഓഹരി കൈമാറ്റവും ഇഡി അന്വേഷണ പരിധിയിലായിരുന്നു. ഇതിന്റെ ഭാഗമായ നേരത്തെ നികേഷിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഓഹരി കൈമാറ്റത്തിന് ശേഷം ചീഫ് എഡിറ്ററായി എംവി നികേഷ് കുമാര്‍ ചാനലില്‍ തുടരുകയായിരുന്നു. എന്നാല്‍ പല അഭിപ്രായ ഭിന്നതകളും ചാനല്‍ ഓഫീസില്‍ നിലനില്‍ക്കുന്നുവെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വിടുന്നുവെന്ന വാര്‍ത്ത വരുന്നത്. ഇന്ത്യാവിഷന്‍ എന്ന മലയാളത്തിന്റെ ആദ്യ 24/7 വാര്‍ത്താ ചാനലിന്റെ സാരഥിയായാണ് നികേഷ് കുമാര്‍ മാധ്യമ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ വാര്‍ത്ത അവതാരകനായി മാറിയത്. ഏഷ്യാനെറ്റില്‍ നിന്ന് തുടങ്ങിയ മാധ്യമപ്രവര്‍ത്തന ജീവിതമാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം നികേഷ് വച്ച് ഒഴിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button