BusinessFeaturedIndiaNewsSports

രാജ്യത്തെ പ്രമുഖ സ്പോർട്ട്സ് മാനേജർ; വിരാട് കോലിക്കും, രോഹിത് ശർമയ്ക്കും കോടികളുടെ ബ്രാൻഡ് ടൈയ്യപ്പുകൾ നേടിക്കൊടുത്ത മിടുമിടുക്കി; സ്വന്തം അധ്വാനം കൊണ്ട് കരിയറിലൂടെ സമ്പാദിച്ചത് കോടികൾ: രോഹിത് ശർമയുടെ ഭാര്യ എന്നതിനപ്പുറം റിതിക സച്ദേ ആരാണ് എന്ന് വായിക്കാം.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ്മയുടെ ഭാര്യ റിതികയെ അറിയാത്തവർ അധികം പേരുണ്ടാവില്ല. പ്രത്യേകിച്ച്‌ ദേശീയ ടീമിന്റെ മത്സരങ്ങള്‍ കാണുന്നവർക്ക് പവലിയനില്‍ നഖവും കടിച്ചിരിക്കുന്ന റിതികയുടെ ചിത്രങ്ങള്‍ അങ്ങനെ പെട്ടെന്ന് ഒന്ന് മറക്കാൻ കഴിയില്ല. ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ഭാര്യ എന്നതിലുപരി കായിക മേഖലയില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത പ്രൊഫഷണല്‍ ആണ് റിതിക എന്ന് പറഞ്ഞാല്‍ പലരും സംശയിച്ചു നില്‍ക്കും.

ad 1

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡുകളില്‍ ഒന്നായ ബിസിസിഐയില്‍ മുന്തിയ വാർഷിക കരാറുള്ള, കോടികള്‍ ശമ്ബളം കൈപ്പറ്റുന്ന ഐപിഎല്‍ ടീമിലെ നിർണായക സാന്നിധ്യമായ രോഹിത് ശർമ്മയുടെ ഭാര്യ എന്ന നിലയിലല്ല നിങ്ങള്‍ റിതികയെ കാണേണ്ടത് മറിച്ച് സ്‌പോർട്‌സ് മാനേജർ എന്ന അവരുടെ കരിയർ മുഖാന്തിരമാണ്.ഒരു സ്‌പോർട്‌സ് മാനേജർ എന്ന നിലയില്‍, രോഹിതിന്റെ കരിയറില്‍ ഉള്‍പ്പെടെ കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് റിതിക. തന്റെ ബന്ധുവായ ബണ്ടി സജ്‌ദേയുടെ സ്‌പോർട്‌സ് ആൻഡ് ടാലൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ കോർണർ സ്‌റ്റോനിലയിരുന്നു അവർ ആദ്യകാലങ്ങളില്‍ പ്രവർത്തിച്ചു വന്നിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ താരവുമായ വിരാട് കോഹ്‌ലിക്ക് ലാഭകരമായ പരസ്യ-ഡീലുകള്‍ ഉള്‍പ്പെടെ ഉറപ്പാക്കുന്നതില്‍ അവർ നിർണായക പങ്ക് വഹിച്ചിരുന്നു. ഇത് രോഹിതിനെ വിവാഹം കഴിക്കുന്നതിന് മുൻപ് നടന്ന കാര്യങ്ങളാണ്. ഈ കാലയളവിലാണ് സ്‌പോർട്‌സ് മാനേജർ എന്ന നിലയില്‍ രീതിക തന്റെ കരിയർ അടിവരയിടുന്നത്.നിലവില്‍ തന്റെ കരിയറിലൂടെ ഏകദേശം 10 കോടി രൂപയുടെ സമ്ബാദ്യം ഉണ്ടാക്കിയെടുക്കാൻ റിതികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു വലിയ നേട്ടം തന്നെയാണ് എന്നതാണ് പ്രത്യേകത. ടിസോട്ട്, ഓഡി, പെപ്‌സി, അഡിഡാസ് തുടങ്ങിയ പ്രമുഖ കമ്ബനികളുടെ ബ്രാൻഡ് എൻഡോഴ്‌സ് കരാറുകള്‍ താരങ്ങള്‍ക്ക് നേടി കൊടുക്കുന്നതില്‍ അവർ നിർണായക പങ്ക് വഹിച്ചിരുന്നു.

ad 3

ഒരു പരസ്യ ഷൂട്ടിങ്ങിനിടെയാണ് രോഹിതും, റിതികയും ആദ്യമായി കാണുന്നത്. ഔദ്യോഗിക ചുമതലകള്‍ നിർവഹിക്കാനാണ് റിതിക അവിടെ എത്തിയത്. അവിടെ വച്ച്‌ ഇരുവരും സൗഹൃദത്തില്‍ ആവുകയായിരുന്നു. പിന്നീടാണ് ഈ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയതും വിവാഹത്തില്‍ കലാശിച്ചതുമെല്ലാം. ഇപ്പോഴും രോഹിതിന്റെ മത്സരങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ റിതികയുടെ സാന്നിധ്യം നമുക്ക് കാണാം.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button