തലമുടിക്ക് തീയിട്ടു; ജനനേന്ദ്രിയത്തിൽ ഇഷ്ടിക കെട്ടിത്തൂക്കി: കാൺപൂരിൽ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സീനിയേഴ്സ് അറസ്റ്റിൽ – ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
പണം നല്‍കാത്തതിന്റെ പേരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരപീഡനം. കുട്ടിയെ അതിക്രൂരമായി മർദിച്ച സംഘം തലമുടി കത്തിക്കുകയും നഗ്നനാക്കിയശേഷം ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടാന്നത്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവർ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇവർക്ക് ഒത്താശചെയ്തവരെയും ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഏപ്രില്‍ ഇരുപതിനായിരുന്നു സംഭവം നടന്നത്.
നഗരത്തിലെ കകാഡിയോ ഏരിയയിലെ നീറ്റ് പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളായിരുന്നു ഇരയും പ്രതിയും. സെന്ററിന് സമീപത്തുള്ള ഒരു ഹോസ്റ്റലിലാണ് ഇവർ താമസിച്ചിരുന്നത്. മർദ്ദനമേറ്റ കുട്ടി അറസ്റ്റിലായ രണ്ടുപേരില്‍ നിന്ന് ഓണ്‍ലൈൻ ഗെയിം കളിക്കുന്നതിനായി ഇരുപതിനായിരം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാത്തതിന്റെ പേരിലായിരുന്നു കൊടുംക്രൂരത എന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ കടം വാങ്ങിയത് ശരിയാണെന്നും ജോലി കിട്ടിയശേഷം തിരികെ നല്‍കാമെന്നാണ് പറഞ്ഞതെന്നുമാണ് മർദ്ദനമേറ്റ കുട്ടി പറയുന്നത്. പീഡനത്തിനിടഞ കൈകൂപ്പിക്കൊണ്ട് ഇത് പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇതൊന്നും കേട്ടതായിപ്പോലും നടിക്കാതെയായിരുന്നു ക്രൂരപീഡനം..
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക