ഡല്‍ഹി മെട്രോയില്‍ ചിത്രീകരിച്ച പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മെട്രോയില്‍ ഡാൻസ് ചെയ്യുന്നതും പാട്ട് പാടുന്നതുമെല്ലാം അക്കൂട്ടത്തിലുണ്ടാകാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹിയിലെ തിരക്കേറിയ ബസില്‍ ബിക്കിനി ധരിച്ച്‌ യാത്ര ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു യുവാവും എഴുന്നേറ്റ് ദൂരെപ്പോയി ഇരിക്കുന്നുണ്ട്.ഡല്‍ഹി ബസ്സസ് എന്ന എക്സ് അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹിയിലെ ബസുകളില്‍ വിശ്വസിച്ച്‌ യാത്ര ചെയ്യാൻ ഇപ്പോള്‍ കഴിയുന്നില്ലെന്നും ഇതിന്റെയെല്ലാം ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ഈ വീഡിയോക്ക് താഴെ യുവതിയെ അനുകൂലിച്ചും വിമർശിച്ചും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. എന്ത് വസ്ത്രം ധരിക്കണമെന്ന് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഈ വസ്ത്രധാരണം അനുചിതമാണെന്നും അശ്ലീലമാണെന്നും മറ്റു ചിലർ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക