വേനല്‍ ചൂടില്‍ ഇടുക്കി ജലാശയത്തിലെ തവളകള്‍ കൂട്ടത്തോടെ അഞ്ചുരുളി ടണലിലേക്ക് കടക്കുന്നു. ഇരട്ടയാർ ഡാമില്‍നിന്ന് ഭൂമിക്കടിയിലൂടെ നിർമിച്ച ആറു കിലോമീറ്റർ ദൂരമുള്ള ടണല്‍ വഴിയാണ് ജലശയത്തിലേക്ക് വെള്ളമെത്തിക്കുന്നത്. ഈ ടണലിലേക്കാണ് ഇടുക്കി ജലശയത്തിലെ തവളകള്‍ കൂട്ടത്തോടെ കടന്നിരിക്കുന്നത്.

ഇടുക്കി ജലശയത്തില്‍ ചൂട് വർധിച്ചതോടെ തണുത്ത കാലാവസ്ഥയുള്ള അഞ്ചുരുളി ടണലിലേക്ക് തവളകള്‍ കട്ടത്തോടെ മാറിയത്. തുരങ്കമുഖത്തിന് ചുറ്റും ആയിരക്കണക്കിന് തവളകളാണ് ഇപ്പോള്‍ കൂട്ടം കൂട്ടമായി എത്തുന്നത്. തടാകത്തിലെ വെള്ളത്തിന്‍റെ ചൂട് താങ്ങാവുന്നതിനപ്പുറമായതിനാലാണ് തവളകള്‍ കരകയറി പുതിയ രക്ഷമുഖം കണ്ടെത്തിയത്. തുരുത്തില്‍നിന്ന് ഒഴുകി ഡാമില്‍ പതിക്കുന്ന വെള്ളത്തിലെ തണുപ്പിലാണ് തവളകള്‍ തമ്ബടിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറു കിലോ മീറ്റർ നീളമുള്ള തുരങ്കം തവളകള്‍ക്ക് രക്ഷകവാടമായി മാറിയിരിക്കുകയാണ്.ടണലില്‍ നിന്ന് വീഴുന്ന തണുത്ത വെള്ളത്തില്‍ നീന്തിത്തുടിച്ചുംവെള്ളത്തോ ട് ചേർന്നുള്ള പാറകളില്‍ വിശ്രമിച്ചുമാണ് ടണലിലേക്കുള്ള തവളകളുടെ യാത്ര. വിശ്രമസ്ഥലത്ത് ഒന്നിന് മീതെ ഒന്നായി കുന്ന് പോലെ തവളകള്‍ കൂട്ടത്തോടെ ഇരിക്കുന്ന കാഴ്ച കൗതുകകരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക