
വൈദ്യുതി നിരക്കില്‍ ഗണ്യമായ കുറവ് വരുത്തി കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി). ഇതോടെ സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകും. നിരക്ക് മാറ്റം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 1.10 രൂപയാണ് കുറച്ചത്. പ്രതിമാസം 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഈ കുറവ് പ്രയോജനകരമാണ്.
ഇപ്പോള്‍ യൂണിറ്റിന് 5.90 രൂപയാണ് വില. 15 വർഷത്തിനിടെ ആദ്യമായാണ് കർണാടകയില്‍ വൈദ്യുതി നിരക്ക് കുറയുന്നത്. എന്നിരുന്നാലും, പ്രതിമാസം 100 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റില്‍ താഴെയുള്ള ഉപഭോഗത്തിന് സൗജന്യ വൈദ്യുതിക്ക് അർഹതയുള്ളവർക്കും ഈ കുറവ് ബാധിക്കില്ല. സംസ്ഥാനത്തെ എല്ലാ വൈദ്യുതി വിതരണ കമ്ബനികള്‍ക്കും (എസ്‌കോം) പുതുക്കിയ നിരക്കുകള്‍ ബാധകമാണെന്നും അറിയിച്ചു.