മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രസംഗം പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച്‌ അച്ചടിച്ച്‌ എല്‍ഡിഎഫുകാര്‍ വീടുകള്‍ കയറിയിറങ്ങി വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആക്ഷേപം ഉയരുന്നു. മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് നടപടി എടുക്കണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് നല്‍കിയ മറുപടിയാണ് പിആര്‍ഡി പുസ്തക രൂപത്തില്‍ ഇറക്കിയിട്ടുള്ളത്. അന്‍പത് ലക്ഷത്തോളം കോപ്പിയാണ് അച്ചടിച്ചിട്ടുള്ളത്. കെബിപിഎസാണ് പ്രസാധകര്‍. സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോഴാണ് പ്രസംഗങ്ങളും വന്‍ തുക മുടക്കി പുസ്തകരൂപത്തില്‍ ഇറക്കിയത്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പൊതുപണം വിനിയോഗിക്കുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗ വിതരണത്തെ രഹസ്യമായി എതിർക്കുന്നത് പ്രതിപക്ഷം അല്ല സ്ഥാനാർത്ഥിയായ തോമസ് ചാഴികാടന്റെ പാർട്ടി കേരള കോൺഗ്രസ് ആണ്. മുഖ്യമന്ത്രിയുടെ ചിത്രം വെച്ച പുസ്തകം വിതരണം ചെയ്താൽ അത് തിരിച്ചടിയാകുമെന്ന് കേരള കോൺഗ്രസുകാർ അടക്കം പറയുന്നുണ്ട്. പരമാവധി മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഉള്ള പ്രചരണ സാമഗ്രഹികൾ ഇടതുപക്ഷം വിതരണം ചെയ്യട്ടെ എന്ന നിലപാടാണ് ഇവിടെ യുഡിഎഫിനുള്ളത്. മുഖ്യമന്ത്രിയോടുള്ള ജനങ്ങളുടെ എതിർപ്പ് ഇതുമൂലം കൂടുമെന്നും അത് തങ്ങളുടെ പെട്ടിയിൽ വോട്ട് കുമിഞ്ഞു കൂടാൻ ഇടയാകും എന്നുമാണ് യുഡിഎഫ് പാളയം കണക്കുകൂട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക