വാഷിംഗ്‌ടണ്‍ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏ‍ർപ്പെട്ട കുറ്റത്തിന് അറസ്റ്റിലായ അദ്ധ്യാപികയ്ക്ക് ജയില്‍ ശിക്ഷ ഒഴിവാകും വാഷിംഗ്‌ടണിലെ സ്പോക്കെയ്‌ൻ വാലിയിലെ സെൻട്രല്‍ വാലി ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്ന മക്കെന്ന കിൻഡ്രെഡ് (25) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗിക്കുക, അസാന്മാർഗിക പ്രവർത്തനങ്ങള്‍ക്കായി പ്രായപൂ‌ർത്തിയാകാത്തവരുമായി ആശയവിനിമയം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2022 ജൂണിലാണ് ഇൻസ്റ്റഗ്രാം വഴി വിദ്യാർത്ഥിയുമായി അദ്ധ്യാപിക അടുക്കുന്നത്. തുടർന്ന് ഇരുവരും ഇൻസ്റ്റഗ്രാം വഴി സന്ദേശങ്ങള്‍ കൈമാറി കൂടുതല്‍ അടുത്തു. ഇതിനിടെ നവംബറില്‍ ഭർത്താവുമായി പ്രശ്നങ്ങളുണ്ടായ സമയത്ത് വിദ്യാർത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടു. ഇക്കാര്യം പലരും അറിഞ്ഞെങ്കിലും അദ്ധ്യാപികയും വിദ്യാർത്ഥിയും ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. തുടർന്ന് വിദ്യാർത്ഥിയുടെ സുഹൃത്തുക്കള്‍ ഇവരുടെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകള്‍ സ്കൂള്‍ അധികൃതർക്ക് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂള്‍ അധികൃതർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അദ്ധ്യാപികയുമായുള്ള ബന്ധം വിദ്യാർത്ഥി സമ്മതിച്ചു,അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായും വിദ്യാർത്ഥി മൊഴി നല്‍കി. 17കാരൻ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് അദ്ധ്യാപികയോട് അവധിയില്‍ പ്രവേശിക്കാൻ സ്കൂള്‍ അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം അവർ രാജി വയ്ക്കുകയും ചെയ്തു,

ഇതിനിടെ വിദ്യാർത്ഥിയുടെ അമ്മ കിൻഡ്രെഡിനെ മർദ്ദിക്കുകയും ചെയ്തു, അദ്ധ്യാപികയുമായുള്ള ബന്ധം വിദ്യാർത്ഥിയുടെ പഠനത്തെയും മാനസിക നിലയെയും ബാധിച്ചതായും മാതാവ് പരാതിപ്പെട്ടു. തുടർന്ന് കിൻഡ്രെഡ് വിദ്യാർത്ഥിയോടും കുടുംബത്തോടും ക്ഷമാപണം നടത്തി.2022ല്‍ അറസ്റ്റിലായത് മുതല്‍ ബോണ്ടില്‍ നിന്ന് സ്വതന്ത്രയായ കിൻഡ്രെഡിന് രണ്ട് വർഷത്തെ പ്രൊബേഷനും 700 ഡോളർ പിഴയും 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു,

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക