കൊല്ലം: കെ എസ് ആര്‍ ടി സി (KSRTC) ബസില്‍വെച്ച്‌ മോഷണം നടത്തിയശേഷം ഓടിരക്ഷപെടാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ അറസ്റ്റിലായി. കൊട്ടാരക്കര കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെയാണ് കൊട്ടാരക്കര പോലീസ് (Kerala Police) അറസ്റ്റു ചെയ്തത്.

തമിഴ്‌നാട് സ്വദേശികളായ മാലീശ്വരി(25), ദേവി (25) എന്നിവരാണ് അറസ്റ്റിലായത്. KSRTC ബസില്‍ പന്തളത്ത് നിന്നും തെങ്കാശിയിലേക്ക് പോകുന്നതിനായി കൊട്ടാരക്കര KSRTC ബസ് സ്റ്റാന്‍ഡില്‍ ബസില്‍ നിന്നും ഇറങ്ങിയ സമയത്താണ് പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ നിന്നും പണം മോഷടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനുശേഷം ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ എസ്.ഐ സുദര്‍ശന കുമാര്‍, എസ്.ഐ ഹബീബ്, സി.പി.ഒ ശുഭ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക