ElectionFlashKeralaNewsPolitics

പിണറായിയുടെ മന്ത്രി കൃഷ്ണൻകുട്ടിയുടെയും, എൽഡിഎഫ് ഘടകകക്ഷിയായ ജനതാദൾ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിനെയും ചിത്രങ്ങൾ വച്ച് കർണാടകയിൽ എൻഡിഎ പോസ്റ്റർ; കേരളത്തിലെ ഇടതു നേതാക്കൾ കർണാടകയിൽ ബിജെപിക്കൊപ്പം? വെട്ടിലായി ഇടതുമുന്നണി.

ബെംഗളുരു: കേരളത്തിലെ എല്‍ഡിഎഫിനെ വെട്ടിലാക്കി കർണാടകയിലെ എൻഡിഎ പോസ്റ്റർ. പോസ്റ്ററില്‍ എല്‍ഡിഎഫ് മന്ത്രിയും നേതാക്കളുമാണുള്ളത്. കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് കർണാടകയിലെ ബിജെപിയുടെ പോസ്റ്ററിലുളളത്.

ബെംഗളുരു റൂറലില്‍ ബിജെപി സ്ഥാനാർത്ഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നല്‍കുന്നുവെന്ന പോസ്റ്ററിലാണ് എല്‍ഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്. ജെഡിഎസിന്റെ സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

വ്യാഴാഴ്ച ബെംഗളുരുവിലെ റെയില്‍വേ ലേ ഔട്ടില്‍ നടത്തിയ പരിപാടിയുടെ പോസ്റ്ററില്‍ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പരിപാടി നടത്തിയപ്പോള്‍ സ്റ്റേജില്‍ ഇവരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് സേവാദള്‍ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്. സംഭവത്തോട് കേരളത്തിലെ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button