പാലാ: പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും.

മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് ഐസക്ക് എൽ.ഡി.എഫ് ന്റെ തന്നെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാപ്പ് പറയാതെ തോമസ് ഐസക്കിന് വോട്ടില്ല എന്ന നിലപാടിലാണ് കത്തോലിക്ക യുവജന പ്രസ്ഥാനം. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. പക്ഷേ ഇതോടുകൂടി ക്രൈസ്ത വോട്ടുകൾ നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ഈരാറ്റുപേട്ടയിൽ നടന്ന മുസ്ലിം സംഘടനകളുടെ സിഎഎ വിരുദ്ധ സമരത്തിനിടയിൽ പൂഞ്ഞാർ പള്ളിയിൽ വൈദികനെ ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം ചർച്ചാവിഷയമായിരുന്നു. എടുത്ത കേസുകൾ പിൻവലിക്കാതെ ഒരു വോട്ട് പോലും തരില്ല എന്ന് ഐസക്കിനെയും കെ ടി ജലീലിനെയും വേദിയിലിരുത്തിയാണ് മുസ്ലിം പുരോഹിതൻ പ്രസംഗിച്ചത്. ഇതിനു പിന്നാലെയാണ് പൂഞ്ഞാർ പള്ളിയിൽ നടന്ന സംഭവം ചില വിഭാഗങ്ങൾ വർഗീയമായി ചിത്രീകരിച്ചതാണ് എന്ന ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ക് രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക