കോട്ടയം: ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ. പിണറായി വിജയനും ഇ.പി ജയരാജനും ആ വെള്ളം വാങ്ങി വെച്ചാമതിയെന്നും ഇത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമില്ലെന്നും പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും പറഞ്ഞു. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക