മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി സംഘം അറസ്റ്റ് ചെയ്തു. വൻ പോലീസ് സന്നാഹത്തോടെ എത്തിയ ഇഡി സംഘം ചോദ്യം ചെയ്യലിന് ശേഷം 9 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.മദ്യനയക്കേസില്‍ കെജ്രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മിച്ചതിന് പിന്നാലെയാണ് ഇഡി നടപടി.

മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്നും അതില്‍ ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയാറായിരുന്നില്ല. കേസ് ഏപ്രില്‍ 22 ലേക്ക് കോടതി മാറ്റിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല.കെജ്രിവാളിൻ്റെ വീടിൻ്റെ പുറത്ത് പോലീസും പാർട്ടി പ്രവർത്തകരും തടിച്ച് കൂടിയിട്ടുണ്ട്.അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക