ക്ലിഫ് ഹൗസിനകത്ത് കയറിയ മരപ്പട്ടി പിണറയി വിജയനെക്കാള്‍ വിവേകത്തോടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കെഎസ്‌യുവിന്റെ സമരവേദിയിലാണ് രാഹുല്‍ രൂക്ഷ വിമർശനം ഉന്നയിച്ചത്. ആ മരപ്പട്ടിയുടെ വിവേകംപോലും കാണിക്കാത്ത ആഭ്യന്തരമന്ത്രിയാണ് കേരളത്തില്‍ ഉള്ളത് എന്നതുകൊണ്ടാണ് ജനകീയപ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്തതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

മാത്യുകുഴല്‍നാടന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയനെതിരായി സന്ധിയില്ലാത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിയമസഭാ സാമാജികനാണെന്നും എന്തിന് വേണ്ടിയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു കാട്ടാന നാട്ടിലേക്കിറങ്ങി ഒരു സാധുവീട്ടമ്മയെ ചവിട്ടിക്കൊന്നു. ആ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിവുകെട്ട, പോഴനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അതിനെതിരായി ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്തവരേയാണോ അറസ്റ്റ് ചെയ്യുന്നത്. കാട്ടില്‍നിന്ന് പുറത്തുവരുന്ന കാട്ടുപോത്തിന്റെ വിവേകം കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിദ്ധാർഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. ഈ സമരപ്പന്തലിലും നാളെകളില്‍ വിജയന്റെ പോലീസ് കയറുമെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങനെ സമരപ്പന്തലില്‍ പോലീസ് കയറിയാല്‍ അതിനപ്പുറം ആയിരം സമരം ചെയ്യാന്‍ പ്രാപ്തിയുള്ള സംഘടനയാണ് തങ്ങളുടേതെന്നും സമരം തങ്ങള്‍ തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക