കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് പാർട്ടി വക്താവ് ഷമാ മുഹമ്മദ്. വനിതകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാനാർത്ഥി നിർണയത്തില്‍ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ഷമാ മുഹമ്മദ് പറഞ്ഞു 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെന്നും കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും ഷമ ആരോപിച്ചു.

കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. തോല്‍ക്കുന്നിടത്ത് മാത്രമല്ല, സ്ത്രീകള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നു എന്നും അവർ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാർത്ഥിയാക്കിയത് . തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു , ചെയ്തില്ല . മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ട് . സ്ത്രീകളുടെ വോട്ട് ഇപ്പോള്‍ മറ്റു പാർട്ടികള്‍ക്കാണ് പോകുന്നത്. അതു തിരിച്ചുകൊണ്ടുവരണമെങ്കില്‍ വനിതാ സ്ഥാനാർത്ഥികള്‍ തന്നെ വേണം. തോല്‍ക്കുന്ന സീറ്റല്ല കൊടുക്കേണ്ടത്.”- ഷമാ മുഹമ്മദ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക