പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. ഏറ്റവും പക്വപരമായ നിലപാടെടുത്ത പാലാ ബിഷപ്പിനെതിരെ രൂപതയുടെ ഫേസ്ബുക്ക് പേജിൽ കനത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഇസ്ലാം നാമധാരികളായവരുടെ പ്രൊഫൈലുകളിൽ നിന്നാണ് അധിക്ഷേപ പരാമർശങ്ങളും സൈബർ ആക്രമണവും ഉണ്ടാവുന്നത്.

പള്ളിക്കോമ്പൗണ്ടിൽ വൈദികൻ ആക്രമിക്കപ്പെടുമ്പോൾ വിശ്വാസികൾക്കുണ്ടായ സ്വാഭാവികമായ വികാര പ്രകടനങ്ങൾക്കപ്പുറം ക്രൈസ്തവ സമൂഹത്തിൻറെ ഭാഗത്തുനിന്ന് മറ്റു പ്രകോപനങ്ങൾ ഒന്നും ഇല്ലാതിരിക്കുകയാണ്. നീതിയുക്തമായ അന്വേഷണം നടക്കണമെന്ന് മാത്രമാണ് സഭയുടെയും വിശ്വാസികളുടെയും ആവശ്യം. എന്നാൽ സഭയും ക്രൈസ്തവരും വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നു എന്ന നിലയിലാണ് മറുവിഭാഗംം കടന്നാക്രമണം നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിക്രമത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ക്രിസ്ത്യൻ കുട്ടികളുണ്ട്, ഹിന്ദു കുട്ടികളുണ്ട് എന്നെല്ലാം മതം തിരിച്ചുള്ള കണക്കുകൾ സഹിതം പ്രചരിപ്പിച്ചാണ് ആക്രമണം കനപ്പിക്കുന്നത്. പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്യപ്പെട്ട ആളുകളുടെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടത് ഹിന്ദു വിഭാഗത്തിൽപ്പെട്ടതോ ആയ ആളുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ബോധപൂർവ്വം ഒരു അജണ്ടയുടെ ഭാഗമായി വ്യാജപ്രചരണങ്ങൾ നടത്തി ക്രൈസ്തവ സമൂഹം ബിജെപി ആർഎസ്എസ് സംഘപരിവാർ പാളയത്തിന് അടിമപ്പെട്ടു എന്ന നിലയിലാണ് പ്രതികരണങ്ങൾ വരുന്നത്.

ഇരവാദം ഉന്നയിക്കുമ്പോൾ തന്നെ മറുവശത്ത് രൂക്ഷമായ അസഹിഷ്ണുതയാണ് ക്രൈസ്തവ വൈദിക സമൂഹത്തിനെതിരെയും മതമേലധ്യക്ഷന്മാർക്കെതിരെയും ഇക്കൂട്ടർ ഉന്നയിക്കുന്നത്. പരിക്കേറ്റ വൈദികൻ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൂഞ്ഞാർ ഇടവക സമൂഹം പ്രമേയവും പാസാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക