പത്തനംതിട്ട: സ്ഥാനാർത്ഥിയെ വർണിച്ച്‌ പാരഡിപ്പാട്ടുകള്‍ ഇറക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവാണ്. അക്കാലത്തും സമീപകാലത്തും ട്രെൻഡിങ് ആയിട്ടുള്ള പാട്ടുകള്‍ക്കാകും പാരഡി ചമയ്ക്കുക. എന്നാല്‍, ഇങ്ങനെ ചമച്ച ഒരു പാരഡി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് തിരിച്ചടിച്ചു.ഇൻസ്റ്റഗ്രാം ട്രെൻഡിങ് ട്രോള്‍ ആയി അത് മാറി.

കമല്‍ഹാസൻ നായകനായ വിക്രം എന്ന സിനിമയിലെ ഗാനത്തിന്റെ പാരഡിയാണ് തോമസ് ഐസക്കിന് ട്രാജഡിയായത്. തിരുവനന്തപുരത്തെ ഒരു ഓഡിയോ ഏജൻസിയാണ് ഇത് നിർമ്മിച്ചത്. സംഭവം കേരളത്തിലെ സൈബർ സഖാക്കളുടെ ഇടയില്‍ തന്നെ പ്രതിഷേധത്തിന് കാരണമായി. ഐസക്കിന്റെ മേല്‍നോട്ടത്തിലുള്ള പി.ആർ ടീമിന്റെ വിഡിയോ പാട്ട് മാറ്റി പാർട്ടിക്ക് അകത്തുള്ളവർ അദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കമന്റുകള്‍ മുഴുവൻ നെഗറ്റീവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

35 സെക്കൻഡ് ദൈർഘ്യമുള്ള പാട്ടിന്റെ വരികൾ:

നായകൻ ഐസക്ക് ഇതാ, കാറ്റില്‍ വെയിലില്‍ ആവേശം ഐസക് വിജയിക്കും. നാടിന്റെ ചിഹ്നം ഇതാ അരിവാള്‍ ചുറ്റിക നക്ഷത്രം, ഐസക്ക് വന്നാല്‍ എല്ലാം മാറും,പുത്തൻ ചിന്തകള്‍ നാടിനെ മാറ്റും, വോട്ട് പോടലാമാ…

എല്‍ഡിഎഫ് സഖാക്കള്‍ ഗൗരവത്തില്‍ ഇറക്കിയ പാരഡിയെ കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തേ പിണറായിയുടെ പേരില്‍ ഇറങ്ങിയ ഗാനവും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിരുന്നു. പാർട്ടിക്കുള്ളിലുള്ളവർ ഐസക്കിന് ഇട്ട് പണിതതാണോ ഈ ഗാനത്തിലൂടെ എന്നും ചോദിക്കുന്നവർ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക