തിരുവനന്തപുരം: എന്‍സിപിയിലേക്ക് തിരികെ പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ മാണി സി കാപ്പന്‍. തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്നാണ് കാപ്പന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം ശരത് പവാറിനെ പതിനഞ്ച് തവണ കണ്ടു എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് കാപ്പന്‍ പറയുന്നത്. പി സി ചാക്കോയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

ഇടതുമുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ ചര്‍ച്ചയേ ചെയ്തിട്ടില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. അതിനെക്കുറിച്ച്‌ ആലോചിച്ചിട്ട് പോലുമില്ല. വാര്‍ത്ത കൊടുത്തവരോട് ഇതിന്‍്റെ അടിസ്ഥാനമെന്തെന്ന് ചോദിക്കണമെന്നും കാപ്പന്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാണി സി കാപ്പന്‍്റെ എന്‍സിപി പ്രവേശന വാര്‍ത്ത പി സി ചാക്കോയും നിഷേധിച്ചു. അത്തരമൊരു ചര്‍ച്ച നടത്തിയതായി അറിയില്ലെന്നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍റെ നിലപാട്. സംസ്ഥാന പ്രസിഡന്‍്റായ താനറിയാതെ ചര്‍ച്ച നടക്കില്ലല്ലോ എന്നും ചാക്കോ ചോദിക്കുന്നു. പാലാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഇടത് മുന്നണിയും എന്‍സിപിയും വിട്ടിറങ്ങി എന്‍സികെ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച മാണി സി കാപ്പന്‍ പാലായില്‍ ജോസ് കെ മാണിയെ തോല്‍പ്പിച്ചാണ് എംഎല്‍എ ആയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക