സംസ്ഥാനത്ത് ആദ്യത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം വഴി പ്രചാരണം തുടങ്ങിയ കോട്ടയത്തെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന് തിരഞ്ഞെടുപ്പ് ചെലവ് കൈ പൊള്ളിക്കുന്നു. ലോക്സഭാ , നിയമസഭാ മണ്ഡലം കണ്‍വെൻഷനുകള്‍ പൂർത്തിയാക്കി പഞ്ചായത്ത് കണ്‍വെൻഷനുകളിലേക്ക് നീങ്ങുകയാണ്. ചെലവോർക്കുമ്ബോള്‍ പ്രചാരണം നേരത്തേ തുടങ്ങിയത് അബദ്ധമായെന്ന് തോന്നുന്നുവെന്ന് ചാഴികാടനോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 12നാണ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചത്. ഒരു ബൂത്തില്‍ 50 വീതം 1200 ബൂത്തുകളിലേക്ക് പോസ്റ്റർ അടിച്ചു ആയിരത്തിലേറെ ഫ്ലക്സ് ബോർഡുകളായി. മണ്ഡലം മുഴുവൻ ചുവരെഴുത്തായി. പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു പൊതുസമ്മേളനങ്ങളും നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനകം വൻ തുകയായി. ഇനി പ്രചാരണം കൊഴുപ്പിച്ചു നിറുത്താനുള്ള ചെലവ് എവിടെ എത്തുമെന്ന് കണ്ടറിയണം. മറുഭാഗത്തുള്ള ഫ്രാൻസിസ് ജോർജിന്റെ സാമ്പത്തിക ഞെരുക്കം ആഘോഷമാക്കിയവർക്ക് ഇപ്പോൾ ആശങ്ക വർധിക്കുകയാണ്. തങ്ങളുടെ പണക്കൊഴുപ്പിനു മുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥിയ പ്രസക്തൻ ആക്കാം എന്ന് കണക്കുകൂട്ടലുകളും പാളി.

സാമ്പത്തിക പരാധീനതകൾക്ക് നടുവിലും ഏതുവിധേനയും കോട്ടയം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റക്കെട്ടായിട്ടാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. എന്നാൽ ഇടതുമുന്നണിയിലെ കേരള കോൺഗ്രസ് സിപിഎം, സിപിഐ നേതാക്കൾക്കിടയിലും അണികൾക്കിടയിലും ഈ ഒത്തൊരുമ കാണാനില്ല. കോട്ടയത്ത് നിലവിൽ യുഡിഎഫിന് കൂടുതൽ അനുകൂലമാണ് സാഹചര്യങ്ങൾ എന്ന പൊതു വിലയിരുത്തലും ചാഴിക്കാടൻ ക്യാമ്പിനെ ആശങ്കയിൽ ആക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക