മാർക്ക് സുക്കർബർഗും ബില്‍ ഗേറ്റ്സും ഷാരൂഖ് ഖാൻ, അമീർഖാൻ, സല്‍മാൻ ഖാൻ, രജനീകാന്ത് തുടങ്ങിയ സൂപ്പർ താരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പങ്കെടുത്ത മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ കഴിഞ്ഞ വാരമാണ് ഗുജറാത്തിലെ ജാംനഗറില്‍ സമാപിച്ചത്. ഏകദേശം 1500 കോടി രൂപ ചെലവില്‍ നടന്ന ആഘോഷങ്ങള്‍ക്കിടയില്‍ അധികം ആരുടെയും കണ്ണില്‍പ്പെടാതെ പോയൊരു മുഖമുണ്ട്. മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയുമായ അനില്‍ അംബാനിയായിരുന്നു അത്.

ആരുടെയും മൂന്നില്‍പ്പെടാതെ സാധാരണക്കാരനായി ചടങ്ങില്‍ പങ്കെടുത്ത അനില്‍ അംബാനിയുടെ ചിത്രം മുംബയ് ടാബ്ലോയി‌ഡുകളില്‍ ചർച്ചയായി.റിലയൻസ് എ.ഡി.എ ഗ്രൂപ്പിന്റെ ചെയർമാനായ അനില്‍ അംബാനി സാമ്ബത്തിക പ്രതിസന്ധികളെ തുടർന്ന്‌അടുത്ത കാലത്ത് പാപ്പർ ഹർജി നല്‍കിയിരുന്നു. എന്നാല്‍ ഒരു കാലത്ത് ലോക സമ്ബന്നരില്‍ ആറാം സ്ഥാനത്തായിരുന്ന അനില്‍ അംബാനിക്ക് ഇപ്പോഴും കോടികളുടെ ആസ്തി ഉണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനില്‍ അംബാനിയുടെ മുംബയിലെ വീടായ അഡോബ് ഇപ്പോഴും ഇന്ത്യയിലെ ചെലവേറിയ വീടുകളില്‍ മുൻനിരയിലാണ്. 5000 കോടി വിലവരുന്ന വീട് മുംബയിലെ പാലി ഹില്‍സിലാണ് സ്ഥിതി ചെയ്യുന്നത്. 17 നിലകളുള്ള വീട് നിർമ്മാണം പൂർത്തിയായ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വീടുകളില്‍ ഒന്നായിരുന്നു, 16000 അടി സ്ക്വയർ ഫീറ്റാണ് അഡോബിന്റെ ആകെ വിസ്തീർണം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാരാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയത്. സ്വിമ്മിംഗ്‌പൂള്‍, ജിംനേഷ്യം. സ്പാ തുടങ്ങി ഹെലിപ്പാഡ് അടക്കമുളള സൗകര്യങ്ങള്‍ അഡോബില്‍ ഒരുക്കിയിട്ടുണ്ട്. ഓഫീസ് മുറികളും വീട്ടില്‍ തന്നെ സജ്ജീകരിച്ചിരിക്കുന്നു,

ആഡംബര കാറുകള്‍ എല്ലാം പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജാണ് അഡോബിലെ മറ്റൊരു കാഴ്ച. അംബാനി കുടുംബത്തിലെ പിൻതലമുറയില്‍പ്പെട്ട ഓരോ കുട്ടികള്‍ക്കുമായി പ്രത്യേകം നിലകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പുല്‍ത്തകിടിയും മരങ്ങളും ചെടികളും ഉള്‍പ്പെടുത്തിയ പ്രത്യേക ലോണും ഉണ്ട്. അതേസമയം അനില്‍ അംബാനി 150 മീറ്റർ ഉയരമുള്ള വീടായിരുന്നു അനില്‍ അംബാനിയുടെ മനസിലുണ്ടായിരുന്നത്. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിർമ്മാണം നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിലകളുടെ എണ്ണം 17 ആയി ചുരുക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക