കേരളത്തിലെ ഇന്നത്തെ യുവത്വത്തിന് രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും വലിയ മമതയില്ല. ഇതിന് പ്രധാനകാരണം യുവത്വത്തിന്റെ വൈബ് മനസ്സിലാക്കാനോ ഒപ്പം ചേരാനോ രാഷ്ട്രീയ നേതാക്കൾക്ക് കഴിയാതെ പോകുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ കോട്ടയം പാർലമെന്റിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് തികച്ചും വ്യത്യസ്തനാണ്. വർണ്ണ, വർഗ്ഗ,ജാതി, മത പ്രായഭേദമന്യേ ജനഹൃദയങ്ങളെ കീഴടക്കാൻ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പുഞ്ചിരിക്ക് സാധിക്കുന്നുണ്ട്.

എന്നാൽ ഇതുമാത്രമല്ല ഫ്രാൻസിസ് ജോർജ് എന്ന രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. യുവാക്കളോടുള്ള നിരന്തര സംവാദവും, സഹവർത്തിത്വവും അവരുടെ കാഴ്ചപ്പാടുകളോടുള്ള സഹിഷ്ണുതയും അദ്ദേഹത്തെ യുവ വോട്ടർമാർക്ക് പ്രിയങ്കരനാക്കുന്നു. ഇതുകൊണ്ടുതന്നെയാണ് ഇന്ന് സിഎംഎസ് കോളേജ് ക്യാമ്പസിന് പുറത്ത് കെഎസ്‌യു സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ഹോളി ആഘോഷവേദിയിലേക്ക് ഫ്രാൻസിസ് ജോർജ് എത്തിയത്. കൂട്ടിന് പി.ജെ ജോസഫിന്റെ മകനും യുവ നേതാവും മികച്ച ഗായകനും ആയ അപു ജോസഫും ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാർഥികൾക്കിടയിൽ എത്തിയപ്പോൾ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിത്തു ജോസും ജില്ലാ പ്രസിഡന്റ് നൈസാമും ക്രമീകരിച്ചിരുന്ന ഓപ്പൺ ജീപ്പിലേക്ക് സ്ഥാനാർത്ഥിയും അപുവും കയറി നിൽക്കുകയും ആഘോഷങ്ങളുടെ ഭാഗമാകാൻ അപു ജോസഫ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സിലൂടെ തരംഗം ആയിരിക്കുന്ന കമൽഹാസന്റെ എവർഗ്രീൻ ഹിറ്റ് ഗാനം കണ്മണി അൻപോഡ് ആലപിക്കുകയും ചെയ്തു. വിദ്യാർത്ഥികളും കൂടെ പാടിയതോടെ രംഗം കൊഴുത്തു. താളം അടിച്ച് പ്രോത്സാഹനം നൽകി ഫ്രാൻസിസ് ജോർജും വർണ്ണങ്ങളുടെ ആഘോഷത്തിൽ പങ്കുചേർന്നു. വീഡിയോ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക