പൂഞ്ഞാർ പള്ളിമുറ്റത്ത് നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റിയംഗം ജോയി ജോർജിനെതിരെ പാർട്ടി നടപടി. ആദ്യഘട്ടമെന്ന നിലയില്‍ പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പല്‍ ഇലക്ഷൻ കമ്മറ്റിയുടെ ചുമതലയില്‍നിന്ന് ജോയി ജോർജിനെ മാറ്റി. പകരം കാഞ്ഞിരപ്പള്ളിയിലെ ജില്ല കമ്മറ്റിയംഗമായ ഷമീം അഹമ്മദിനെ മുനിസിപ്പാലിറ്റിയുടെ ചുമതല ഏല്‍പ്പിച്ചു.

മാർച്ച്‌ നാലിന് എല്‍.ഡി.എഫിന്‍റെ പത്തനംതിട്ട പാർലമെന്‍റ് സ്ഥാനാർഥി തോമസ് ഐസക്കിന്‍റെ റോഡ് ഷോയില്‍ ഇദ്ദേഹത്തെ പങ്കെടുപ്പിക്കരുതെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. സിപിഎമ്മിൽ കടന്നു കയറിയ ഇസ്ലാമിക ലോബിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂഞ്ഞാർ പള്ളിയിൽ വൈദികൻ ആക്രമിക്കപ്പെട്ടപ്പോൾ അവിടെയെത്തി സഭ അനുകൂല നിലപാട് കൈകൊണ്ട പ്രമുഖ നേതാവിനെതിരെയാണ് വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമായി കർശന നടപടി എന്ന് ആക്ഷേപം ഉയരുന്നുണ്ട്. ജോസ് കെ മാണി വിഭാഗത്തിൻറെ പ്രമുഖ നേതാക്കൾ അടക്കം വിട്ടു നിന്നപ്പോഴും പള്ളി പരിസരത്ത് വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പരസ്യ നിലപാടെടുത്ത ക്രൈസ്തവ നേതാവിനെതിരെയാണ് സിപിഎം വാളോങ്ങിയിരിക്കുന്നത്. ജോയ് ജോർജിന്റെ നിലപാട് തങ്ങളെ പ്രതിരോധത്തിൽ ആക്കി എന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗവും പരാതി അറിയിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

വൈദികനെതിരെയുള്ള അതിക്രമത്തിൽ കുറ്റക്കാരായവരെല്ലാം ഇസ്ലാം മതത്തിൽ പെട്ടവരാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചതിൽ പരസ്യ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകൾ രംഗത്ത് വന്നിരുന്നു. അവരെ പ്രീപ്പിക്കുവാൻ കൂടി വേണ്ടിയാണ് ജില്ലാ നേതാവിനെ ഒതുക്കാനുള്ള സിപിഎം ശ്രമം. പത്തനംതിട്ടയിൽ തോമസ് ഐസക്കിന് അനുകൂലമായി ന്യൂനപക്ഷ വോട്ട് കേന്ദ്രീകരിക്കുവാനും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവും സിറ്റിംഗ് എംഎൽഎയും ആയ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയം ഉറപ്പിക്കുവാനും ഇത്തരം നീക്കങ്ങൾക്ക് സാധിക്കുമെന്നും ഇടതുമുന്നണി വിലയിരുത്തുന്നുണ്ട്.

എന്നാൽ ഈ നടപടിയുമായി ബന്ധപ്പെട്ട് ക്രൈസ്തവർക്കിടയിൽ കടുത്ത അമർഷം ഉടലെടുത്തിട്ടുണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മാറ്റിനിർത്തി ഇസ്ലാം വിഭാഗത്തിൽ നിന്നുള്ള നേതാവിന് ചുമതല കൊടുത്തതും ക്രൈസ്തവർക്കിടയിൽ സിപിഎം, കേരള കോൺഗ്രസ്, ഇടതുവിരുദ്ധത ശക്തമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവ വിഭാഗങ്ങൾ പരമ്പരാഗതമായി യുഡിഎഫിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നതിനാൽ മറുവിഭാഗത്തെ കൂടെ നിർത്തുവാനാണ് ഇവിടെ ഇടതുമുന്നണിയും താല്പര്യപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക