വൈദ്യുതി വാഹനങ്ങള്‍ക്ക് പുതിയ സബ്‌സിഡി പദ്ധതി ഒരുങ്ങുന്നു. വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ഏപ്രില്‍ മുതല്‍ ജൂലായ് വരെ നാല് മാസത്തേക്ക് ഇലക്‌ട്രിക് ടു വീലറുകളും ത്രീ വീലറുകളും വാങ്ങുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് അഞ്ഞൂറ് കോടി രൂപ മാറ്റവെക്കുമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം അറിയിച്ചു. 3.37 ലക്ഷം വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി 10,000 രൂപ ഇളവ് ലഭിക്കും. ഇലക്‌ട്രിക് മുച്ചക്രവാഹനങ്ങള്‍ക്ക് 25,000 രൂപയും ഇ റിക്ഷകള്‍ക്ക് പരമാവധി 25,000 രൂപയും ആനുകൂല്യം നേടാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക