പാലക്കാട്: വിജയ് ചിത്രം ലിയോയുടെ പ്രമോഷനായി പാലക്കാട്ടെത്തിയ സംവിധായകൻ ലോകേഷ് കനഗരാജിന് പരുക്ക്.പാലക്കാട് അരോമ തിയറ്റര്‍ കോംപ്ലക്സിലേക്ക് ലോകേഷ് എത്തിയതറിഞ്ഞ് ആരാധകര്‍ ഇടിച്ചു കയറുകയായിരുന്നു. അതിനിടെയാണ് ലോകേഷിന്‍റെ കാലില്‍ പരുക്കേറ്റത്.

https://m.facebook.com/groups/3185173711736922/permalink/3530776157176674/?mibextid=9R9pXO

ലോകേഷ് സംവിധാനം ചെയ്ത ലിയോക്ക് കേരളത്തില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം ഇപ്പോഴും കേരളത്തില്‍ സൂപ്പര്‍ഹിറ്റായി ഓടുകയാണ്. കേരളത്തിലെ തിയറ്ററുകള്‍ സന്ദര്‍ശിച്ച്‌ പ്രേക്ഷകരുമായി ഇടപഴകുന്നതിനായാണ് ലോകേഷ് ചൊവ്വാഴ്ച കേരളത്തിലെത്തിയത്. ലോകേഷ് എത്തിയെന്നറിഞ്ഞതോടെ സംഘാടകരുടെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു കൊണ്ട് ആരാധകര്‍ ഇടിച്ചു കയറുകയായിരുന്നു. ഒടുവില്‍ പൊലീസ് ലാത്തി വീശിയാണ് ആരാധകരെ നിയന്ത്രിച്ചത്. പരുക്കേറ്റതോടെ ലോകേഷ് സംസ്ഥാനത്തെ മറ്റു പരിപാടികളെല്ലാം റദ്ദാക്കി തമിഴ്നാട്ടിലേക്ക് തിരിച്ചു പോയി. അരോമ തിയറ്ററിനു മുന്നില്‍ തിങ്ങിക്കൂടിയ ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി എക്സില്‍ ലോകേഷ് പങ്കു വച്ചിട്ടുണ്ട്.സ്നേഹത്തിന് നന്ദി പറയുന്നതിനൊപ്പം പരുക്കേറ്റതിനാല്‍ മടങ്ങിപ്പോകേണ്ടി വന്നുവെന്നും എന്നാല്‍ വൈകാതെ തിരിച്ചെത്തും അതു വരെ ലിയോ ആസ്വദിക്കൂ എന്നും സംവിധായകൻ എക്സില്‍ കുറിച്ചിട്ടുണ്ട്. തൃശൂരിലെ രാഗം തിയറ്റര്‍, എറണാകുളത്ത് കവിത തിയറ്റര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു ലോകേഷ് ഉദ്ദേശിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക