
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്നതിനിടെ കേന്ദ്രം അനുവദിച്ച സഹായം പോരെന്ന നിലപാടില്‍ കേരള സർക്കാർ. 5,000 കോടി രൂപ നല്‍കാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളി. ഈ മാസം 5,000 കോടി രൂപ നല്‍കുമെന്നും അടുത്ത സാമ്ബകത്തിക വർഷത്തെ പരിധിയില്‍ നിന്ന് കുറയ്‌ക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു.
സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. എന്നാല്‍ വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളത്തിന്റെ വാദം. കേന്ദ്രം വാഗ്ദാനം ചെയ്ത 5,000 കോടി രൂപ വാങ്ങിക്കൂടെയെന്ന് കോടതി ആരാഞ്ഞു. അടുത്ത വ്യാഴാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group