പോപ്പുലര്‍ ഫ്രണ്ടിനായി ഗള്‍ഫില്‍ ധനസമാഹരണം നടത്തിയവര്‍ എന്‍ഐഎ യെയും ഇഡിയേയും ഭയന്നു നാട്ടിലേക്ക് മടങ്ങുന്നില്ല എന്ന് റിപ്പോർട്ടുകൾ. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം നാട്ടിലെ ഭാര്യയെയും മക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനാകാതെ കുടുങ്ങിക്കിടക്കുകയാണിവർ എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്‍ഐഎ പിടികൂടിയ പിഎഫ്‌ഐ ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്നു ഗള്‍ഫില്‍ നടത്തിയ ഇടപാടുകളില്‍ ഉള്‍പ്പെട്ടവരെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിരുന്നു.

കോഴിക്കോട് ഊരാളുങ്കല്‍ സൈബര്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎഫ്ബി സൊലൂഷന്‍ എന്ന ഷെല്‍ കമ്ബനിയാണ് പിഎഫ്‌ഐയുടെ ഗള്‍ഫ് ഫണ്ട് ഹവാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ഗള്‍ഫില്‍ പിഎഫ് ഐ ധനസമാഹരണത്തിനായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു. കുവൈത്ത് ഇന്ത്യ സോഷ്യല്‍ ഫോറം, ഒമാനിലെ എന്‍ഡിഎഫ്, ഖത്തറിലെ കള്‍ച്ചറല്‍ ഫോറം തുടങ്ങിയ സംഘടനകളുടെ മറവിലായിരുന്നു ധന സമാഹരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൗദി അറേബ്യയില്‍ ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കാന്‍ പി എഫ് ഐ സംഘടനകള്‍ പ്രവര്‍ത്തിച്ചു. ഇതിലൂടെ ലഭിച്ച പണം ഇന്ത്യയിലെ പിഎഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ക്ക് അയച്ചിരുന്നു. യുഎഇ യില്‍ ഡാന്‍സ് ബാറുകളും റസ്റ്ററന്റുകളും നടത്തിയും, ഐഎസ്‌ഐഎസിനു യൂസ്ഡ് കാറുകള്‍ വില്‍പന നടത്തിയും പിഎഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കിയെന്നും ജന്മഭൂമി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പിഎഫ്‌ഐ ഗള്‍ഫില്‍ നിയോഗിച്ചിരുന്നവരാണ് ഇപ്പോള്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങിയതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇവരുടെ പേരു വിവരങ്ങള്‍ എന്‍ഐഎ ഇഡി ഏജന്‍സികള്‍ വ്യോമയാന വകുപ്പിനു കൈമാറിയിട്ടുണ്ട്. ഇവര്‍ രാജ്യത്തെ ഏതു വിമാനത്താവളത്തില്‍ എത്തിയാലും അറസ്റ്റിലാകുമെന്നതാണ് അവസ്ഥയന്നും റിപ്പോർട്ട് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക